മലയാളം പാട്ട് പാടി ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് മഹേന്ദ്രസിങ്ങ് ധോണിയുടെ മകള്‍ സിവാ സിങ്ങ് ധോണി. 1992ല്‍ പുറത്തിറങ്ങിയ അദ്വൈതം എന്ന ചിത്രത്തിലെ "അമ്പലപ്പുഴ ഉണ്ണി കണ്ണനോടു നീ" എന്ന് തുടങ്ങുന്ന ഗാനം സിവാ പാടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു.
എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും മല്‍സരിച്ച് പാടിയ ഈ ഗാനം ഇഷ്ടപ്പെടാന്‍ മലയാളികള്‍ക്ക് ഒരു കാരണം കൂടിയായി. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളം. എന്നാല്‍ അതൊന്നും സിവയ്ക്ക് ഒരു പ്രശ്നമല്ല. സിവയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ 12 മണിക്കൂര്‍ കൊണ്ട് കണ്ടത് എണ്‍പത്തിഎണ്ണായിരത്തിലധികം പേരാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളിന്റെ മകളുടെ പാട്ട് കേട്ട് മലയാളികള്‍ക്കുണ്ടായ സന്തോഷം കമ്മന്റുകളിലുടെ അവര്‍ സിവയെ അറിയിക്കുകയും ചെയ്തു.
സിവയെ ഇത്രയും നന്നായി മലയാളം പഠിപ്പിച്ചതാരെന്ന ചോദ്യത്തിന്, മലയാളി താരം ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ കളിച്ച സമയത്ത് സിവയെ പാട്ട് പഠിപ്പിച്ചതായിരിക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ഉത്തരം.