ഇന്ന് വാട്സ് ആപ്പ് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും.എന്നാൽ അധികം ആർക്കുമറിയാത്ത 9 ട്രിക്കുകൾ വാട്സ് ആപ്പിലുണ്ട്. അവ പരിചയപ്പെടാം
ദിവസവും ചാറ്റ് ചെയ്യുന്ന വ്യക്തികളെ കോണ്ടാക്ട് ലിസ്റ്റിൽ നിന്ന് കണ്ടെത്താൻ പിൻ ചെയ്തു വയ്ക്കാം. 3 കോൺടാക്ടുകളെ വരെ പിൻ ചെയ്യാം.
കോണ്ടാക്ടിൽ ലോങ് പ്രസ് ചെയ്യുമ്പോൾ ഇതിനുള്ള ഓപഷ്ൻ പ്രത്യക്ഷപ്പെടും.
ഫോട്ടോകൾ സുന്ദരമാക്കാൻ ഇനി പ്രത്യേകം എഡിറ്റിങ് ടൂൾ ആവശ്യമില്ല. ചാറ്റിൽ അയക്കുമ്പോൾ സെലക്ട് ചെയ്ത ഫോട്ടോ ഓപൺ ചെയ്താൽ വാട്സ് ആപ്പിലെ ഫൊട്ടോ എഡിറ്ററിലാകും. ചിത്രങ്ങൾക്കു മാച്ച് ആകുന്ന ഇമോജികളും ഡൂഡിലുകളുമൊക്കെ ഇനിയിതിൽ ചേർക്കാം.
ഗിഫുകളും ഇനി വാട്സ് ആപ്പിനുള്ളിൽ തന്നെയുണ്ടാക്കാം. ചാറ്റിലേക്ക് സെലക്ട് ചെയ്ത ആറുമിനിറ്റോ അതിൽ താഴെയോ ഉള്ള വീഡിയോകൾ വീഡിയോ എഡിറ്റിങ് സെക്ഷൻ വഴി ഗിഫാക്കാം.
ഇന്ത്യൻ ഭാഷകളിൽ ടൈപ്പ് ചെയ്യാൻ ഇനി മറ്റു ആപ്പുകളുടെ സഹായം വേണ്ട. വാട്സ് ആപ്പ് തന്നെ ഇന്ത്യൻ ഭാഷകളിൽ ടൈപ്പ് ചെയ്യാനുള്ള ട്രിക്ക് ഒരുക്കിയിട്ടുണ്ട്. സെറ്റിങ്സിൽ കയറി ഭാഷ സെലക്ട് ചെയ്താൽ മാത്രം മതി.
ഒരേ ഫോണ്ടിൽ ടൈപ്പ് ചെയ്ത കാലത്തിന് വിട. ബോൾഡിലും ഇറ്റാലിക്സിലുമെല്ലാം ഇനി ടൈപ്പ് ചെയ്യാം. ബോൾഡാക്കാൻ ടൈപ്പ് ചെയ്യുന്നതിനു മുമ്പ് * ചിഹ്നവും ഇറ്റാലിക്സ് ആക്കുവാൻ – ചിഹ്നവും ടൈപ്പ് ചെയ്താൽ മതി.
സ്ഥിരമായി ചാറ്റു ചെയ്യുന്നവരെ കോണ്ടാക്ട് ലിസ്റ്റിൽ നിന്നോ പിൻഡ് ചാറ്റിൽ നിന്നോ കണ്ടെത്തേണ്ട കാര്യമില്ല. ചാറ്റ് ഷോർട്ട് കട്ട് ഓപ്ഷൻ വഴി ഹോം സ്ക്രീനിൽ നിന്നു തന്നെ അവരുമായി സല്ലപിക്കാം
നാം അയച്ച മെസേജ് എപ്പോൾ വായിച്ചുവെന്നറിയാനും ഇനി വഴിയുണ്ട്. ഇൻഫർമേഷൻ െഎക്കൺ ക്ലിക് ചെയ്താൽ മതി.
കസ്റ്റമൈസ്ഡ് നോട്ടിഫിക്കേഷൻസ് സെന്റ് ചെയ്യാനും ഇനി വഴിയുണ്ട്. ഇതിനായി കസ്റ്റം നോട്ടിഫിക്കേഷൻ ഓപ്ഷൻ വാട്സ് ആപ്പിലുണ്ട്.
നമ്മുടെ ലാസ്റ്റ് സീൻ ആരൊക്കെ കാണണമെന്നും ഉപയോക്താവിന് തീരുമാനിക്കാം. ഇതിനു പുറമെ ഏതൊക്കെ പിക്ചർ, വീഡിയോ മെസേജുകളാണ് ഡൗൺലോഡ് ചെയ്യേണ്ടത് എന്നു തീരുമാനിക്കാനുള്ള അധികാരവും ഉപഭോക്താവിന് നൽകിയിരിക്കുകയാണ് വാട്സ് ആപ്പ്. സെറ്റിങ്സിൽ ഈ രണ്ട് ട്രിക്കുകൾക്കുമുള്ള ഓപ്ഷനുണ്ട്.