ലൈംഗിക ചൂഷണത്തിനെതിരായ മിറ്റൂ ക്യാംപയിന്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഹോളിവുഡ് നടി അലീസ മിലാനോ തുടക്കമിട്ട ക്യാപയിന് പിന്തുണയുമായി ഒട്ടേറെ പ്രമുഖ വനിതകള്‍ രംഗത്തെത്തി.
ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ലോകമെങ്ങുമുള്ള വനിതകള്‍ തുറന്നു പറയുകയാണ് മി ടൂ ക്യാംപയിനിലൂടെ. ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മി ടൂ വിന്റെ തുടക്കം. ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കില്‍ തുറന്നു പറയൂ എന്ന ഹോളിവുഡ് നടി അലീസ മിലാനോയുടെ ട്വീറ്റ് വൈറലായി. വൈറ്റ്ഹൗസ് വിവാദനായിക മോണിക്ക ലെവിൻസ്കി ഉൾപ്പെടെയുള്ളവർ മി ടൂവിന്റെ ഭാഗമായി.
കേരളത്തിലും മി ടൂ ക്യാംപയിനിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി സജിതമഠത്തില്‍ തുറന്നു പറഞ്ഞു. നടി റി കല്ലിങ്കല്‍ ഉൾപ്പെടെ ഒട്ടേറെ പ്രമുഖര്‍ ഭാഗമായ മി ടൂ ക്യാംപയിന്‍ സമൂഹമാധ്യമങ്ങളില്‍ അനുദിനം വൈറലാകുകയാണ്.