ബംഗാൾ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സൗത്ത് എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതിനിടെ ബംഗാൾ സ്വദേശികളുടെ നേതൃത്വത്തിൽ കേരളം സുരക്ഷിതമാണെന്ന എതിർപ്രചാരണവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.
ഇതുപോലെ ഹോട്ടലുകളിൽ പണിയെടുക്കുന്ന ബംഗാൾ സ്വദേശികൾ തന്നെയാണ് എതിർപ്രചാരണത്തിനും നേതൃത്വം നൽകുന്നത്. അക്രമണത്തിനിരയാകുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഇപ്പോഴും കേരളത്തിൽ ജോലി ചെയ്യുന്നുവെന്നുമാണ് സന്ദേശങ്ങളിൽ ഉള്ളത്. ഹോട്ടൽ ഉടമകളുടെ പിന്തുണയോടെയാണ് പ്രചാരണം
അതിനിടെ സംഭവത്തെ കുറിച്ച് കോഴിക്കോട് സൗത്ത് എ.സി.പി.അന്വേഷണം തുടങ്ങി. സൈബർ സെല്ലിന്റെ സഹായത്തോടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാണ് ശ്രമം. പശ്ചിമ ബംഗാളിൽ ജോലി ചെയ്യുന്ന മുൻ കോഴിക്കോട് കലക്ടറുടെ സഹായത്തോടെ ബംഗാൾ സർക്കാരിനെ വിഷയത്തിൽ ഇടപെടീക്കാനുള്ള ശ്രമങ്ങൾ സജീവമാണ്