ഓൺലൈനിലെ തിമിംഗലങ്ങൾ യഥാർത്ഥത്തിൽ ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും ആരെയാണ്. കുട്ടികളെയെന്ന ന്യായം നിരത്തുന്നത് സത്യത്തിൽ നിന്നുള്ള ഒളിച്ചോടലായേ കാണാൻ സാധിക്കൂ. വർത്തമാനകാലത്തെ കൗമാരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചാണ് ബ്ലൂവെയ്‍ൽ ചിന്തിപ്പിക്കുന്നത്. കുട്ടികളെക്കുറിച്ചാണ് ചൂണ്ടുവിരൽ ചർച്ച ചെയ്യുന്നത്. അവർ വളർന്ന് വരുന്ന സാഹചര്യങ്ങളെക്കുറിച്ച്, മാറുന്ന കാലത്തെക്കുറിച്ച് , മാറുന്ന കാലം സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ഒപ്പം പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും. നമ്മുടെ കുട്ടികൾ ഇങ്ങനെ ജീവിതത്തിനും ആത്മഹത്യക്കുമിടയിലെ തിമിംഗലമുഖത്ത് നിൽക്കുമ്പോൾ വളർന്ന് വരുന്ന കുട്ടികളെക്കുറിച്ച് ചിന്തിച്ചേ മതിയാകൂ.