E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Choondu Viral

ചെറുതല്ല ആനകാര്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആനക്കാര്യമാണ് പറയാനുളളത്. ആനകള്‍ക്കൊപ്പം മനുഷ്യരെക്കുറിച്ചും പറയാനുണ്ട്. ഇടുക്കിയില്‍ മാത്രമല്ല, വയനാട് പാലക്കാട് ജില്ലകളിലൊക്കെ കാടിറങ്ങുന്ന ആനകളും മനുഷ്യരും തമ്മില്‍ കുറേയേറെക്കാലമാി സംഘര്‍ഷത്തിലാണ്. ഈയാഴ്ചത്തെ ചൂണ്ടുവിരലിന്റെ സ്ക്രിപ്റ്റ് തയാറാക്കുന്നതിനിടയില്‍ പാലക്കാട് നിന്ന് ഒരു വാര്‍ത്ത വന്നു. മുണ്ടൂര്‍ വനമേഖലകളില്‍ നിന്ന് നാട്ടിലേക്കിറങ്ങിയ മൂന്ന് കാട്ടാനകള്‍ നാട്ടിലാകെ ഭീതി പരത്തുന്നതിനെക്കുറിച്ച്.

കണ്ണന്‍ ദേവന്‍ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ താമസിക്കുന്ന ഇടുക്കിയിലെ ഗ്രാമത്തിലേക്കാണ് ഞങ്ങള്‍ പോയത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലയിലാകെ ഒന്നിലേറെ ആനകള്‍ ഭീതി വിതച്ചിരുന്നു. ഭയത്തിന്റെ ഒരാവരണം ഈ മേഖലയെയാകെ പുതച്ചുമൂടി നില്‍ക്കുന്നുണ്ട്. കാട്ടാനകള്‍ നാടിറങ്ങുന്നതിന്റെ കാരണവും പരിഹാരവും തേടുന്നതിന് മുമ്പ് നാട്ടുകാര്‍ക്ക് പറയാനുളളതത്രയും കേള്‍ക്കണം. കാരണം നാട്ടുകാരെ വിശ്വാസത്തിലെടുക്കാതെ, നാട്ടുകാരുടെ സഹകരണമില്ലാതെ ഈ സാഹചര്യത്തെ അതിജീവിക്കാനാവില്ല. 

ഇവിടെ ജനിച്ചുവളര്‍ന്ന തൊഴിലാളിയാണ് പളനിവേല്‍. പളനിവേലിന്റെ കൃഷിയിടം തലേന്ന് ഒരാന മെതിച്ചുപോയതാണ്. പണ്ടും ആനകളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്തേത് പോലെ ആശങ്കയുണ്ടായിരുന്നില്ലെന്ന് പളനിവേല്‍ പറയുന്നു. 

തോട്ടം തൊഴിലാളിയാണ് മലയരസന്‍. കമ്പനിയില്‍ നിന്ന് കിട്ടുന്നത് തുച്ഛമായ ശമ്പളം. ജീവിതം മുന്നോട്ട് പോകണമെങ്കില്‍ മറ്റ് വഴികള്‍ തേടണം. കൃഷിയാണ് ആദ്യത്തെ വഴി. മിക്കവര്‍ക്കും കൃഷ·ി ചെയ്യാന്‍ നാല്‍പത് സെന്റ് സ്ഥലമേയുളളു. നാല്‍പത് സെന്റില്‍ വിളഞ്ഞുപാകമാകുന്ന പ്രതീക്ഷകളാണ് കാട്ടാനകള്‍ ചവിട്ടിഞെരിച്ച് കടന്നുപോകുന്നത്.

ഒരു ചെറിയ വിശേഷം പറഞ്ഞശേഷമാകാം ബാക്കി. നാടിറങ്ങുന്ന കാട്ടാനകളെക്കുറിച്ച് ഈയാഴ്ചത്തെ ചൂണ്ടുവിരല്‍ ചെയ്യാനുറച്ച് ഇടുക്കിയിലെത്തുമ്പോഴും ഒരാനയെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടുക്കി ബ്യൂറോയിലെ സഹപ്രവര്‍ത്തകരായ വൈശാഖും മധുവും ചെ്യതുകൊണ്ടിരുന്ന സ്റ്റോറികളിലെ ദൃശ്യങ്ങളുപയോഗിക്കാമെന്നതായിരുന്നു ധൈര്യം. എങ്കിലും ആനകളുടെ സഞ്ചാരവഴികളിലൊന്നില്‍ വെറുതെ പോയി നോക്കി. താഴ്്വാരത്തിലുളള വലിയൊരു മൈതാനത്തിന് കുറുകെ ഒരു സ്ത്രീ ഓടി മറയുന്നു. ആന പരിസരത്തെവിടെയോ ഉണ്ട്. 

കാത്തിരിപ്പിനൊടുവില്‍ അവന്‍ തലയുയര്‍ത്തി കാമറക്ക് മുന്നിലേക്ക് വന്നു. പടയപ്പയെന്ന് വിളിപ്പേര്. സത്യം പറയാമല്ലോ, പേടിച്ച് തന്നെയാണ് നിന്നത്. ഏത് നിമിഷവും ചാര്‍ജ് ചെയ്യും, സൂക്ഷിച്ച് അകലം പാലിച്ച് നില്‍ക്കണമെന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് വാച്ചര്‍ അമുല്‍രാജ് ആവര്‍ത്തിച്ചോര്‍മിപ്പിച്ചു. എങ്കിലും ഞങ്ങളുടെ പേടി വേഗം തന്നെ മാറി. ഞങ്ങള്‍ക്ക് വേണ്ടി വന്ന് നില്‍ക്കുന്നത് പോലെയുണ്ടായിരുന്നു പടയപ്പയുടെ വരവും നില്‍പും. 

പടയപ്പ മാത്രമല്ല. പിന്നെയുമുണ്ട് നാട്ടുകാര്‍ പേരിട്ട് വിളിക്കുന്ന കാട്ടാനകള്‍ ഈ മേഖലയില്‍. ‌കുഴപ്പക്കാരില്‍ പ്രമുഖനാണ് അരിക്കൊമ്പന്‍. അടുക്കളും പലചരക്ക് കടകളുമാണ് അരിക്കൊമ്പന് പ്രിയം. ഞങ്ങള്‍ ഹൈറേഞ്ചിറങ്ങിയതിന്റെ പിറ്റേരാത്രി അരിക്കൊമ്പന്‍ അരിയെടുക്കാന്‍ ഒരു റേഷന്‍കട ആക്രമിച്ചു തകര്‍ത്തു.

ചെറിയ കൊമ്പുകളുളള ചില്ലിക്കൊമ്പന്‍, ചക്ക പ്രിയഭക്ഷണമായ ചക്കക്കൊമ്പന്‍, കല്യാണിയെ ചവിട്ടിക്കൊന്ന കല്യാണിക്കൊമ്പന്‍. അങ്ങനെ നാട്ടുകാരുടെ പേടിസ്വപ്നമായ കൊമ്പന്‍മാരും കൂട്ടുകാരായ പിടിയാനകളുമുണ്ട്. 

ഇത് അവഗണിക്കാനാവാത്ത, അവഗണിക്കാന്‍ പാടില്ലാത്ത കണക്കാണ്. ഏത് സാഹചര്യത്തിലും ഈ രാജ്യത്തെ ജനങ്ങള്‍ ആനകകളുടെയെന്നല്ല, ഒരു വന്യജീവിയുടെയും ആക്രമണത്തിനിരയാകുന്നത് സുഖകരമായ കാര്യമല്ല. പക്ഷെ, അത് സംഭവിക്കുന്നുണ്ട്. നേരമിരുണ്ടാല്‍ പുറത്തിറങ്ങാന്‍ ഭയമാണ് ഈ മേഖലയിലെ ജനങ്ങള്‍ക്ക്. രാത്രിയുണര്‍ന്ന് നോക്കിയാല്‍ മുറ്റത്ത് ആനയുണ്ടാകാമെന്നത് വെറും സാധ്യതയല്ല. ഈ മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്. വെടിവെച്ച് കൊന്ന് ആനകളെ ഉന്‍മൂലനം ചെയ്യുകയെന്നത് മാത്രമല്ല, അങ്ങനെയൊന്നും പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ല. കാരണം ആനകള്‍ക്കും മനുഷ്യരെപ്പോലെ തന്നെ ഈ ഭൂമിയില്‍ ജീവിക്കാനുളള എല്ലാ അവകാശങ്ങളുമുണ്ട്. ഈ മേഖലയിലൊതക്കെ പ്രത്യേകിച്ചും. 

അതെ. കാട്ടാനശല്യം എന്ന പതിവ് പ്രയോഗം നമുക്കുപേക്ഷിക്കാം. കാട്ടാനകളുടെ ആക്രമണം ഏകപക്ഷീയമല്ല. പലയിടത്തും പല കാരണങ്ങളുണ്ടാവാം. ഏറെക്കുറെ തികച്ചും മനുഷ്യന്‍ സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാരണങ്ങള്‍ . ആനന്ദരാജിനതറിയാം. ആനന്ദരാജ് മുതുവാനാണ്. ആനയൊരു ശല്യമായിരുന്നില്ല ആനന്ദരാജിനും ആദിവാസികള്‍ക്കും പണ്ട്. ആനക്ക് മനുഷ്യനാണ് ശല്യമുണ്ടാക്കുന്നതെന്ന തിരിച്ചറിവുണ്ട്, ആനന്ദരാജിന്.

മാഡുപ്പെട്ടി, ചിന്നക്കനാല്‍ മേഖലകളിലാണ് ഇടുക്കിയില്‍ ആനകള്‍ നാടിറങ്ങിയുണ്ടാകുന്ന പ്രശ്നങ്ങള്‍ കൂടുതല്‍. ചിന്നക്കനാല്‍ ..... മേഖല ആനകളുടെ പ്രയപ്പെട്ട സങ്കേതമായിരുന്നു. 2001 ല്‍ സംസ്ഥാനസര്‍ക്കാര്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഇവിടെ അഞ്ഞൂറോളം ഏക്കര്‍ ഭൂമി പതിച്ചുനല്‍കി. ഒരേസമയം ആനകളോടും, പുനരധിവസിപ്പിച്ച ആദിവാസികളോടും ചെയ്ത കൊടുംക്രൂരതയായിരുന്നു ആ തീരുമാനം. 

ചിന്നക്കനാല്‍ ഒരു ചെറിയ ഉദാഹരണം മാത്രമാണ്. ആനകളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥക്ക് മേല്‍ മനുഷ്യന്‍ നടത്തിയ കടന്നാക്രമണങ്ങളാണ് ഇപ്പോഴത്തെ അപകടകരമായ സാഹചര്യം സൃഷ്ടിച്ചത്. ഭക്ഷണത്തിന്റെയും വെളളത്തിന്റെയും ലഭ്യതയും അനുകൂലമായ കാലാവസ്ഥയും കണക്കിലെടുത്തുളള ആനക്കൂട്ടങ്ങളുടെ പലായനമുണ്ടായിരുന്നു, പണ്ട്. 

ജീവിതവും അഭയസ്ഥാനവും നഷ്ടമാകുന്നുവെന്ന തിരിച്ചറിവാണ് ആനകളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന പ്രധാനകാരണം. ഭൂരഹിതരായ ആദിവാസികൾക്ക് സർക്കാർ ഭൂമി കൊടുത്ത പന്തടിക്കുളം, 301 കോളനി, 80 ഏക്കർ, ബിഎൽ റാം, സിംഗുകണ്ടം തുടങ്ങിയ സ്ഥലങ്ങൾ 2002 ന് മുൻപ് കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. വനഭൂമിയിൽ മനുഷ്യവാസം തുടങ്ങിയതോടെ സർക്കാർ നൽകിയ ഭൂമിയിൽ കൃഷി ചെയ്ത് വിളവെടുക്കാൻ കർഷകർക്കും സ്വൈര്യമായി ജീവിക്കാൻ കാട്ടാനകൾക്കും കഴിയാതെ വന്നു. സർക്കാർ സഹായത്തോടെ നിർമിച്ച വീടും കൃഷിസ്ഥലവുമുപേക്ഷിച്ച് പലരും ഇവിടം വിട്ട് പോയി. ആനയിറങ്കൽ ജലാശയത്തിലെ വെള്ളവും പുൽമേടുകളിലെ സമൃദ്ധമായ തീറ്റയുമാണ് കാട്ടാനകളെ ഇവിടെ പിടിച്ചു നിർത്തിയത്. ഷോലവനങ്ങളെക്കാൾ പൂൽമേടുകളിൽ ജീവിക്കാനാണ് കാട്ടാനകൾ ഇഷ്ടപ്പെടുന്നത്. മുമ്പ് ആനയിറങ്കലിൽ ബോട്ടിങ് ആരംഭിക്കുന്നതിനെതിരെ വനം വകുപ്പ് രംഗത്ത് വന്നിരുന്നു. ജലാശയത്തിൽ ബോട്ട് യാത്ര ആരംഭിച്ചതോടെ ആനകൾക്ക് സ്വൈര്യവിഹാരം നഷ്ടമായെന്നും ജലാശയം മുറിച്ചു കടക്കുന്ന പതിവ് ആനകളൊഴിവാക്കിയെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 

പശ്ചിമഘട്ട മലനിരകളിൽ ചിന്നാർ, ആനയിറങ്കൽ, പെരിയാർ തുടങ്ങിയ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ഒരു വന ഇടനാഴിയുണ്ടായിരുന്നു. ആറ് മാസം ആനയിറങ്കലിൽ തങ്ങുന്ന ആനകൾ പീന്നീട് സൈലന്റ് വാലി വഴി ചിന്നാറിലേക്കും മതികെട്ടാൻചോല വഴി പെരിയാർ കടുവാസങ്കേതത്തിലേക്കും പൊയ്ക്കൊണ്ടിരുന്നു. എന്നാൽ വൻ കെട്ടിടങ്ങളും കരിങ്കൽ ക്വാറികളും ആനത്താരകളിൽ തടസമായതോടെ ഇൗ സഞ്ചാരം നിലച്ചു. ആനയിറങ്കലിലുള്ള ആനകൾ ഒറ്റപ്പെട്ടു. കാട്ടാനശല്യം നിയന്ത്രിക്കാൻ വനാതിർത്തികളിൽ കുനുകുനെ വൈദ്യുതവേലികൾ സ്ഥാപിച്ചതോടെ ചിലന്തിവലക്കുള്ളിൽ പെട്ടുപോയതുപോലെയായതും ഇവിടുത്തെ ആനകളെ പ്രകോപിപ്പിച്ചു. പെരിയാറിലും ചിന്നാറിലും ആവശ്യത്തിലധികം സംരക്ഷിത വനഭൂമിയുണ്ടെന്നതിനാൽ അവിടെയുള്ള ആനകൾക്ക് മറ്റെങ്ങും പോകേണ്ടതായി വന്നില്ല. ആനയിറങ്കലിലെ ആനകൾ ഭക്ഷണത്തിനു വേണ്ടിയും മനുഷ്യസാമിപ്യം മൂലമുള്ള കടുത്ത അന്തർസംഘർഷത്തിലും പെട്ട് നാട്ടിലിറങ്ങി അക്രമത്തിന് തുനിയുകയാണ്. 

നാടിറങ്ങി നാശം വിതക്കാന്‍ ആനകളെ നാം ക്ഷണിച്ചുവരുത്തിയതാണ്. ഗത്യന്തരമില്ലാതെയാണ് ആന നാടിറങ്ങുന്നത്. വികലമായ വികസനവും ഭൂമികയ്യേറ്റവും വഴി ആവാസവ്യവസ്ഥയുടെ സന്തുലനം അട്ടിമറിക്കുക വഴി ആനകളഴെ നാം ക്ഷണിച്ചുവരുത്തിയതാണ്.

വിനോദസഞ്ചാരമേഖലയാണ് മൂന്നാറും ചിന്നക്കനാലും മാട്ടുപ്പെട്ടിയുമൊക്കെ. മുന്നും പിന്നും നോക്കാതെ പ്രകൃതിക്ക് മേല്‍ നടത്തിയ കടന്നാക്രമണമാണ് ടൂറിസവുമായി ബന്ധപ്പെട്ട് നടത്തിയത്. അതിലോലമായ പാരിസ്ഥിതിയെ പരിസ്ഥിതിയെ പരമാവധി ചൂഷണം ചെയ്യുക തന്നെയായിരുന്നു ടൂറിസം മേഖല.

ഇപ്പോഴത്തെ രീതിയിലുളള വിനോദസഞ്ചാരവികസനം കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്ക് മനുഷ്യരെയും മൃഗങ്ങളെയും എത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത് തിരിച്ചറിയുകയും ഇടപെടുകയും ചെയ്യേണ്ടത് ഭരണകൂടമാണ്. സര്‍വപിന്തുണയും നല്‍കേണ്ടത് തദ്ദേശവാസികളായ മനുഷ്യരും.

കൃഷി ചെയ്യാതെ ഇവിടെ മനുഷ്യന് ജീവിക്കാനാവില്ല. പക്ഷെ, കൃഷിരീതികള്‍ ശ്രദ്ധയോടെ വേണം. സാധാരണക്കാരുടെ കൃഷിയേക്കാള്‍ പ്രധാനം വന്‍തോതില്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന യൂക്കാലി പോലുളള മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതാണ്. ജലലഭ്യതക്ക് മാത്രമല്ല അവ ആഘാതമുണ്ടാക്കുക. പരിസ്ഥിതിയുടെ ആകെ സന്തുലിതാവസ്ഥക്കാണ്.

ആനകളുടെ അവശേഷിക്കുന്ന ഇടങ്ങളെങ്കിലും ആനകള്‍ക്ക് ബാക്കിവെക്കണം. അല്ലെങ്കില്‍ തന്നെ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം കാടുകളുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ അതിവേഗം വരുത്തിക്കൊണ്ടിരിക്കുകയാണ്. കാടിന്റെ മാറുന്ന സ്വഭാവത്തോട് വന്യജീവികള്‍ എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാനാവില്ല. മനുഷ്യനും മൃഗങ്ങളും തമ്മിലുളള സംഘര്‍ഷത്തിന് ശാശ്വതപരിഹാരം എന്നൊന്നില്ല. അപകടങ്ങളും അത്യാഹിതങ്ങളുമെല്ലാം കഴിയുന്നത്ര  കുറക്കാന്‍ ശ്രമിക്കാമെന്നേയുളളൂ. അതിനുളള മാര്‍ഗങ്ങള്‍ ഓരോ പ്രദേശത്തിന്റെയും സവിശേഷമായ സാഹചര്യം പരിഗണിച്ച് തീരുമാനിക്കണം. നടപ്പാക്കണം. വന്യമൃഗങ്ങളുടെയും മനുഷ്യരുടെയും ജീവിതവും ജീവനും വിലപ്പെട്ടതാണ്.