ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളി നടന്നതിന് രണ്ടുനാൾ മുമ്പാണ് ആലപ്പുഴയിലേക്ക് പോയത്. വള്ളംകളിയുടെ ആരവങ്ങളും ആവേശവും പകർത്തുകയായിരുന്നില്ല ലക്ഷ്യം, വള്ളം കളിയും കുട്ടനാടും എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നു എന്നറിയണം, വള്ളംകളി എത്രമേൽ മാറിയെന്നറിയണം , വള്ളംകളിയും കരക്കാരും ഇണകത്തിലാണോ പിണക്കത്തിലാണോ എന്നറിയണം , വള്ളംകളി നടക്കുന്ന ഇടത്തേ വള്ളത്തെക്കുറിച്ചുള്ള ആശങ്കകളുടെ നിജസ്ഥിതികളെ കുറിച്ചറിയണം, ആദ്യം വള്ളത്തെക്കുറിച്ചുതന്നെ പറഞ്ഞുതുടങ്ങുകയാണ്, വള്ളവും കുട്ടനാടും അത്രമേൽ ഉണർന്നു കിടക്കുകയാണ്.
വെള്ളവും വള്ളവുമില്ലാതെ കുട്ടനാടില്ല, കുട്ടനാട്ടിൽ ജീവിതമില്ല . വെള്ളവും വള്ളവും ചേർന്നൊരുക്കുന്ന വള്ളംകളിയിലേക്കാണ് ഈ ആഴ്ചത്തെ ചൂണ്ടുവിരൽ , വള്ളംകളിയുടെ ഭാവിയിലേക്ക്. ഇതിനെക്കുറിച്ചുപറയുമ്പോ വള്ളംകളിയിൽ മാത്രം കാര്യങ്ങൾ ഒതുങ്ങിനിൽക്കില്ല, കുട്ടനാട്ടിലെ വെള്ളത്തെ കുറിച്ച്, ഇവിടുത്തെ കൃഷിയെക്കുറിച്ച്, ഇവിടുത്തെ വിനോദസഞ്ചാര മേഘലയെകുറിച്ച്. സർവോപരി ഇവിടുത്തെ മനുഷ്യ ജീവിതങ്ങളെ കുറിച്ച് അവരുടെ ഭാവിയെകുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല . പ്രിത്യേകിച്ചും കേരളത്തിൽ വളരെ നിർണായകമാണ് കുട്ടനാടിന്റെ സ്ഥാനം