മനുഷ്യനു േവണ്ടിയാണ് മതം. മതത്തിനുേവണ്ടിയാവരുത് മനുഷ്യന്‍. എപ്പോഴൊക്കെ ഇത് മനുഷ്യന്‍ മറക്കുന്നുേവാ, അപ്പോഴൊക്കെ സമൂഹം സംഘര്‍ഷഭരിതമാകും. മതപരിവര്‍ത്തനങ്ങള്‍ പലപ്പോഴും വലിയ േപാര്‍വിളികളിലേക്ക് എത്തുന്നത് മതത്തിലേക്ക് ആളെ കൂട്ടുനത് ഒരു മല്‍സരമായി മാറുമ്പോഴാണ്. സുപ്രീംകോടതിയില്‍ എത്തി, പലമട്ടിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്ന ഹാദിയ േകസിെന ഈ പശ്ചാത്തലത്തിലാണ്, ഈ പശ്ചാത്തലത്തില്‍ മാത്രമാണ് കാണേണ്ടത് എന്ന് ആദ്യമേ ഉറപ്പിച്ചുപറയട്ടെ. വീട്ടുതടങ്കലില്‍ നിന്ന് പുറത്തുവന്ന ഹാദിയ എന്ന പെണ്‍കുട്ടിയുടെ ദൈന്യശബ്ദവും നമ്മെ പക്ഷം ചേരാന്‍ പേടിപ്പിക്കുന്നത്, മതങ്ങളുടെ കളികള്‍ നമുക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്.
മതവിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ ഒന്നാണ്. മതംമാറ്റവും അങ്ങനെത്തന്നെ. ഈ വ്യക്തിസ്വാതന്ത്ര്യങ്ങളിലേക്ക് മത-വര്‍ഗീയ സംഘടനകള്‍ കടന്നുവരികയും അവരുടെ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കായി കരുനീക്കങ്ങള്‍ തുടങ്ങുകയും െചയ്യുമ്പോള്‍ സമൂഹം സംഘര്‍ഷഭരിതമാകും, തീര്‍ച്ച. ഹാദിയ കേസിന്റെ ഭൂതവും വര്‍ത്തമാനവും തിരയുമ്പോള്‍ അവ്യക്തതകള്‍ ഏറെയാണ്. ആ പെണ്‍കുട്ടിയുടെ വാക്കുകളും നിലപാടുകളും തെളിഞ്ഞതാണ്. പക്ഷേ അതിന്റെ പിറകെക്കൂടുന്ന മതവര്‍ഗീയ സംഘടനകളുടെ ഒളിയജമണ്ടകള്‍ മുന്‍പേ പറഞ്ഞപോലെ കേരളത്തെ പേടിപ്പിക്കുന്നു. രണ്ടുപക്ഷങ്ങളിലെയും തിടുക്കങ്ങള്‍, വൈകാരിക പ്രകടനങ്ങള്‍, മതം മതമെന്ന് ഊറ്റംകൊള്ളുന്ന കാട്ടിക്കൂട്ടലുകള്‍...ഇതൊക്കെയും സൃഷ്ടിക്കുന്ന ആധി ഇക്കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ കേരളീയ പൊതുസമൂഹത്തെ പിറകോട്ടടിക്കുന്നു.
അപ്പോഴും ഉറക്കെപ്പറയേണ്ട ചില സത്യങ്ങള്‍, വസ്തുതകള്‍ ഉണ്ടെന്നതും കാണാതെ പോകരുത്. പൗരാവകാശം സംബന്ധിച്ച ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നിനെ രൂപാന്തരപ്പെടുത്തിയ മതവര്‍ഗിയ ഫാക്ടറികളുടെ കരണത്തടിക്കേമ്ട ചില സത്യങ്ങള്‍. ഹാദിയയുടെ വിശ്വാസത്തെ മതനിറമുള്ള ചര്‍ച്ചകളിലേക്ക് വഴിതെറ്റിച്ചത് തീര്‍ച്ചയായും എസ്.ഡി.പി.ഐ എന്ന സംഘടനയാണ്. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാര്‍ സംഘടനകളടക്കം വര്‍ഗീയതയുടെ വളക്കൂറുള്ള ആ മണ്ണ് നന്നായി ഉപയോഗിക്കുകയും ചെയ്തു.
മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയെന്ന് പേരിട്ട് കൊച്ചിയില്‍ ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ സമരപേക്കൂത്തിന് ഏതുകണ്ണില്‍ നോക്കിയാലും ന്യായീകരണമില്ല. കോര്‍ഡിനേഷന്‍ കമ്മിറ്റിയെന്ന് അവകാശപ്പെട്ടെങ്കിലും നേരാംവണ്ണം പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിംസംഘടനകളുടെയും പങ്കാളിത്തം ആ സമരത്തിന് ഇല്ലായിരുന്നു. സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വരെ പ്രവേശനമില്ലാത്ത ഹാദിയയുടെ വീട്ടില്‍ കടന്നുകൂടി, രാഹുല്‍ ഈശ്വര്‍ എന്നയാള്‍ കാട്ടിയ പരാക്രമങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ രണ്ടുകൂട്ടര്‍ക്കും ആയുധമാകുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിശ്വാസ സ്വാതന്ത്ര്യം എന്ന വിഷയം മാത്രമാണ് ഹാദിയ കേസിലുള്ളതെന്ന് പരമോന്നത നീതിപീഠത്തിന് പോലും ഇനിയും ബോധ്യപ്പെട്ടിട്ടില്ല. പെണ്‍കുട്ടി ഒരു ഉപകരണമാണെന്നും പിന്നില്‍ ആരുടെയൊക്കെയൊ ബുദ്ധികള്‍ പ്രവര്‍ത്തിച്ചുവെന്നും ഹൈക്കോടതിയെപ്പോലെ സുപ്രീംകോടതിയും പ്രാഥമികമായി സംശയിച്ചു. അതുകൊണ്ടാണ് മതംമാറ്റവും വിവാഹവും എന്‍.ഐ.എ അന്വേഷണത്തിന് പാത്രമായത്. കോടതിയുടെ സംശയം അസ്ഥാനത്താണെന്ന് ഈ ഘട്ടത്തില്‍ പറയുകവയ്യ. പക്ഷെ കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ എന്ന കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സി കാണിക്കുന്ന ആവേശവും സംശയിക്കപ്പെടേണ്ടതാണ്. അതിനേക്കാള്‍ രസകരമാണ് സുപ്രീംകോടതിയില്‍ ആ അന്വേഷണത്തെ പിന്തുണച്ച കേരള സര്‍ക്കാരിന്റെ നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന, കേരളത്തിന്റെ കാലാവസ്ഥയില്‍ അത്ര സെന്‍സിറ്റീവായ കേസിലാണ് ഈ നിരുത്തരവാദ നിലപാട് എന്നോര്‍ക്കണം.
പറയാനുള്ളത് കേരളത്തില്‍ വര്‍ഗീയതയുടെ വേരുകള്‍ ആഴ്ത്താന്‍ ഒരുമ്പെട്ടിറങ്ങിയവരോടുതന്നെയാണ്. നിങ്ങളീ കളികള്‍ക്ക് തിരക്കഥ ചമച്ചില്ലെങ്കില്‍ ഹാദിയ എന്ന പെണ്‍കുട്ടി വിശ്വാസ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെ പ്രതീകമായേനെ. മതവര്‍ഗീയതയുടെ അടവുകളും തന്ത്രങ്ങളും ഉള്‍ച്ചേര്‍ന്നില്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയുടെ ശബ്ദത്തിന് കരുത്ത് കൈവന്നേനെ. കൈവിട്ടകളികള്‍ക്ക് കേരളത്തെ ചട്ടുകമാക്കുന്നര്‍ക്കുള്ള മറുപടി ഈ കേസിന്റെ അന്തിമചിത്രത്തില്‍ ഉണ്ടാകുമെന്ന് കേരളം ഉറച്ചുവിശ്വസിക്കുന്നു, അങ്ങനെ പ്രതീക്ഷിക്കുന്നു. അത്രമാത്രമേ ഇപ്പോള്‍ പറയാനാകൂ.