കയ്യേറ്റ ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെയും പി.വി.അന്‍വര്‍ എംഎല്‍എയെയും പ്രതിരോധിക്കുകയായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് പിണറായിയുടെ നിലപാട്. നിയമസഭാസമിതി അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം. ആരോപണം തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി വെല്ലുവിളിക്കുന്നു. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനുള്ള പ്രവര്‍ത്തനാനുമതി പിന്‍വലിച്ചതും മറ്റൊരു വാര്‍ത്ത. കയ്യേറ്റപ്രശ്നത്തില്‍ തോമസ് ചാണ്ടിയെയും പി.വി.അന്‍വറിനെയും മുഖ്യമന്ത്രി ന്യായീകരിച്ചതോടെ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി ?

Advertisement