മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആക്ഷേപവും അനധികൃത നിര്‍മാണവും അന്വേഷിച്ച് തുടങ്ങിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ നിര്‍ണായക ഫയലുകള്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍നിന്ന് കാണാതായിരിക്കുന്നു. അതായത് 32 ഫയലുകള്‍ കാണാനില്ല. ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് ഫയല്‍ അപ്രത്യക്ഷമായത്. ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഒാര്‍ഡറിട്ടിരിക്കുകയാണ് ഇപ്പോള്‍. ഫയലുകള്‍ എവിടെപ്പോയി ? അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്‍പര്യം ?

Advertisement