തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും കാലവര്‍ഷം കേരളത്തെ കൈവിടുന്നു. അണമുറിയാതെ മഴ പെയ്യേണ്ട മാസത്തില്‍ പോലും മഴ മടിച്ചുനില്‍ക്കുകയാണ്. മഴക്കാലം തുടങ്ങി രണ്ടുമാസം പിന്നിടുമ്പോള്‍ കാലവര്‍ഷത്തില്‍ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വയനാട്ടിലും ഇടുക്കിയിലും ഈ കാലയളവിൽ കിട്ടേണ്ട മഴയുടെ പകുതി പോലും ലഭിച്ചില്ല. വയനാട്ടിൽ 59 ശതമാനം മഴകുറഞ്ഞു. തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലും കാലവർഷം തീർത്തും ദുർബലമാണ്. കിഴക്കന്‍ അട്ടപ്പാടിയില്‍ മൂന്നു വര്‍ഷമായി മഴ ലഭിച്ചിട്ട്. ഇത്തവണയും മഴചതിച്ചാൽ, കേരളം നേരിടുക ഏറ്റവും വലിയ കാലാവസ്ഥാ പ്രതിസന്ധിയാവും. മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?

Advertisement