അത്യന്തവും ഗൂഢവും നാടകീയവുമായ ഒരു കുറ്റകൃത്യത്തിന്‍റെ ചുരുളഴിയുന്നുണ്ട് ഈ ദിനങ്ങളില്‍. കണ്ണൂര്‍ പരിയാരത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച റിട്ട. സഹകരണ ഡപ്യൂട്ടി റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്ത കേസ്. വ്യാജരേഖചമച്ച് ബാലകൃഷ്ണന്‍റെ ഭാര്യയെന്ന് അവകാശപ്പെട്ട പയ്യന്നൂർ കോറോം സ്വദേശിനി കെവി.ജാനകിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിൽ കഴിയുന്ന ജാനകിയുടെ സഹോദരി അഡ്വ. കെ.വി.ശൈലജയെയും ഭർത്താവ് കൃഷ്ണകുമാറിനെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടിയും ഊർജിതമാക്കി. ഇങ്ങനെ മതിയോ പരിശോധിക്കുന്നത്. ഈ കേള്‍ക്കുന്ന പേരുകള്‍ക്കപ്പുറം ആരൊക്കെ ഈ കുറ്റകൃത്യത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകണം ഉദ്യോഗസ്ഥതലത്തിലും അധികാരകേന്ദ്രങ്ങളിലും?

Advertisement