കാന്‍സര്‍ ബാധിച്ച നാല്പ്പത്തിനാലുകാരന് ചികിൽസയ്ക്ക് നിവൃത്തിയില്ലാതെ ദുരിതത്തിൽ. കൊല്ലം പ്രാക്കുളം സ്വദേശി പ്രസാദാണ് ചികിൽസയ്ക്കും മരുന്നിനുമുള്ള പണത്തിനായി ബുദ്ധിമുട്ടുന്നത്. എട്ടുമാസം മുൻപാണ് അർബുദം രോഗം പ്രസാദിനേ വേട്ടയാടാൻ തുടങ്ങിയത്. ഡ്രൈവറായി ഉപജീവനം കണ്ടെത്തിയിരുന്ന പ്രസാദ് ഇതോടെ തളർന്നു. പൂർണസമയവും വീട്ടിനുള്ളിൽ കിടപ്പാണ്. വീട്ടിന് പുറത്തേക്ക് ഒന്നിറങ്ങി ഇരിക്കണമെങ്കിൽ പരസഹായം വേണം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിൽസയ്ക്കായി പോകാനുള്ള പണം കണ്ടെത്താൻ പോലും ഇവർക്കാവുന്നില്ല. പ്രസാദിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏകആശ്രയം. സംസാരിക്കാൻ പോലും ആരോഗ്യമില്ലാത്ത പ്രസാദിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നാണ് ഈ നിർധന കുടുംബത്തിന്റെ അപേക്ഷ. പത്തിലും ഒൻപതിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ തുടർപഠനത്തിനൊപ്പം ചകിൽസയും ഇവർക്ക് താങ്ങാനാവുന്നില്ല. സമീപവാസികളുടെ സഹായം കൊണ്ടാണ് ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്.