ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായി തുടരും. മാര്‍ച്ചില്‍ സമര്‍പ്പിച്ച രാജിക്കത്ത് ഐസിസി ബോർഡിന്‍റെയും അംഗരാജ്യങ്ങളുടെയും ആവശ്യപ്രകാരം അദ്ദേഹം പിന്‍വലിച്ചതായി ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2018 ജൂണ്‍ വരെ ശശാങ്ക് മനോഹര്‍ തുടരും. ഐസിസിയുടെ വരുമാനം പങ്കിടല്‍ അടക്കമുള്ള നിര്‍ണായക തീരുമാനങ്ങളില്‍ ശശാങ്കിന്‍റെ കര്‍ശനനിലപാട് ബിസിസിഐയുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഒന്നരവര്‍ഷം കാലാവധി ബാക്കി നില്‍ക്കെ അദ്ദേഹം രാജിസമര്‍പ്പിച്ചത്.
Advertisement