ആരാധകർക്കു ആഘോഷിക്കാൻ ഇതാ മോഹൻലാലിന്റെ അടുത്ത മാസ് ചിത്രം. അതു ജോഷി സംവിധാനവും തിരക്കഥ ഉദയ് കൃഷ്ണ കൂടിയാകുമ്പോൾ സന്തോഷിക്കാൻ വേറെന്തു വേണം. തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച പുലിമുരുകന്റെ തിരക്കഥാകൃത്താണ് ഉദയ് കൃഷ്ണ. വയനാടൻ തമ്പാൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററുകളും ചില വാർത്തകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ലൈലാ ഓ ലൈല, ലോക്പാൽ എന്നി ചിത്രങ്ങളിലാണ് അവസാനമായി ജോഷിയും മോഹൻലാലും ഒന്നിച്ചത്. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫിസിൽ ചലനം സൃഷ്ടിച്ചില്ല. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ലാൽ ഇപ്പോൾ.