ആധാര്‍ കാര്‍ഡിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അടുത്തമാസം അവസാനവാരം വാദം കേള്‍ക്കും. മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശത്തിന്‍മേല്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
ആധാര്‍ കാര്‍ഡിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാനൊരുങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രമണ്യം ആവശ്യപ്പെട്ടു. ആധാര്‍ കൈവശമില്ലാത്തവര്‍ക്ക് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അത് നീട്ടിനല്‍കാനാകില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. അതേസമയം, മൊബൈല്‍ നന്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ടെലികോം കന്പനികളോടും കോടതി വിശദീകരണം തേടി. അതിനിടെ, പാര്‍ലമെന്‍റില്‍ പാസാക്കിയ നിയമത്തെ ഒരു സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് കോടതി ചോദിച്ചു. ആധാര്‍ വിഷയം പരിഗണിക്കേണ്ടതുണ്ട് ൡഎന്നതില്‍ സംശയമില്ല. എന്നാല്‍, മുഖ്യമന്ത്രിയെന്ന നിലയിലല്ല വ്യക്തിയെന്ന നിലയില്‍ ഹര്‍ജി സമര്‍പ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. അങ്ങനെ വന്നാല്‍ ഹര്‍ജി പരിഗണിക്കാമെന്നും കോടതി അറിയിച്ചു.