കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കുമെന്ന് സ്ഥിരീകരിച്ചു രാഹുൽ ഗാന്ധി. എഐസിസി ആസ്ഥാനത്തു ചേർന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. രാജ്യത്തിന്റെ ദുഖവും വേദനയും മനസിലാക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. നവംബർ എട്ട് കറുത്ത ദിനമായി ആചരിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി
ഇതാദ്യമായാണ് അധ്യക്ഷ പദം ഏറ്റെടുക്കുന്നത് സംബന്ധിച്ചു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഉടൻ തന്നെ എ ഐ സി സി അധ്യക്ഷനാകുമെന്നു രാഹുൽ പ്രതികരിച്ചു. എന്നാൽ അധ്യക്ഷ പദവി സംബന്ധിച്ച ചർച്ച ചെയ്യാനായി പ്രവർത്തക സമിതി യോഗം എന്നു ചെറുമെന്നതുൽപ്പടെയുള്ള കാര്യങ്ങൾ ഉന്നതാത്തലയോഗത്തിൽ ചർച്ചയായില്ല. നോട്ടു നിരോധനവും ഇനിയും പരിഹരിക്കാത്ത ജി എസ് ടിയുമായി ബദ്ധപ്പെട്ട പ്രശ്നങ്ങളും ഉയർത്തിക്കാട്ടി ഡിദേശീയതലത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. നോട്ടു നിരോധനമെന്ന മഹാ ദുരന്തത്തിലൂടെ പ്രധാനമന്ത്രി വലിയ മുറിവാണ് രാജ്യത്തിന് ഏല്പിച്ചതെന്നു രാഹുൽ വിമർശിച്ചു. നവംബർ എട്ടിന് എന്തിനാണ് ആഘോഷം നടത്തുന്നത്? ജി എസ് ടി നല്ല ആശയമാണ് പക്ഷെ മോഡി സർക്കാരത് നടപ്പിലാക്കി കുലമാക്കിയെന്നും രാഹുൽ പരിഹസിച്ചു
നവംബർ എട്ടിന് രാത്രി എട്ടുമണിക്ക് ബ്ലോക് തലത്തിൽ മെഴുകുതിരി കത്തിചു കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച നടത്തും. ഇതര പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാതെയാണ് കോണ്ഗ്രസിന്റെ പ്രതിഷേധം