ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിന് നവംബര്‍ 17ന് കൊല്‍ക്കത്തയില്‍ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും തമ്മിലാണ് ആദ്യമല്‍സരം. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി നാലുമാസത്തോളം നീളുന്നതാണ് നാലാം സീസണ്‍.
കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരും റണ്ണേഴ്സപ്പും നവംബര്‍ 17ന് മുഖാമുഖമെത്തുന്നതോടെ ടൂര്‍ണമെന്റിന്റെ നാലാം പതിപ്പിന് കിക്കോഫാകും. ബെംഗളൂരൂ എഫ്.സിയും ജംഷെഡ്പൂര്‍ എഫ്.സിയും കൂടി ഐഎസ്എല്ലിന്റെ ഭാഗമായതോടെ ടൂര്‍ണമെന്റിലെ മല്‍സരങ്ങളുടെ എണ്ണം കൂടി. ലീഗ് ഘട്ടത്തില്‍ തന്നെ 90 മല്‍സരങ്ങള്‍ നടക്കും. ഇരുപാദങ്ങളിലുള്ള സെമിഫൈനലുകളും ഫൈനലും കൂടി ചേരുന്നതോടെ ടൂര്‍ണമെന്റിലാകെ 95 മല്‍സരങ്ങള്‍. ഇനിയുമുണ്ട് മാറ്റങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മല്‍സരങ്ങളില്ല.
ബുധന്‍ മുതല്‍ ശനി വരെ വൈകിട്ട അഞ്ചരയ്ക്കാണ് പോരാട്ടം. ഞായറാഴ്ച രണ്ട് മല്‍സരങ്ങള്‍ 5.30നും 8 മണിക്കും. മാര്‍ച്ച് രണ്ടാം വാരത്തിലാണ് സെമി പോരാട്ടങ്ങള്‍. ഫൈനലിന്റെ തിയതിയും വേദിയും തീരുമാനിച്ചിട്ടില്ല. നാലുമാസക്കാലം നീളുന്ന ടൂര്‍ണമെന്റ് വരുന്നതോടെ ഇന്ത്യയുടെ ഔദ്യോഗിക ലീഗായ ഐലീഗിനെ കവച്ചുവയ്ക്കാനുള്ള ശ്രമമാണ് ഐഎസ്എല്‍ നടത്തുന്നത്