രാജ്യമനസാക്ഷിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍ രണ്ടിടത്ത് കൂട്ടമാനഭംഗം. റാംപൂരില്‍ സഹോദരനൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയരികില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. സീതാപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടംഗ സംഘം പീഡിപ്പിച്ചു. വീടിന് സമീപത്തുവച്ചായിരുന്നു അതിക്രൂരമായ പീഡനം.
റാംപൂരില്‍ സഹോദരനൊപ്പം വീട്ടിലേയ്ക്ക് നടന്നുപോവുകയായിരുന്ന പെണ്കുട്ടിയൊണ് നാലംഗ അക്രമിസംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത് .ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വഴിയരികില്‍ തടഞ്ഞുനിര്‍ത്തി അക്രമികള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പീഡനശ്രമം ചെറുക്കാന്‍ ശ്രമിച്ച സഹോദരനെ അതിക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരുക്കറ്റ പെണ്‍കുട്ടിയേയും സഹോദരനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലംഗ സംഘത്തില്‍ രണ്ടുപേര്‍ ബന്ധുക്കളാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി. പ്രതികള്‍ക്കായുള്ള അന്വേഷണം ഉൗര്‍ജിതമാക്കിയതായി റാംപൂര്‍ എസ്.പി. വിപിന്‍. ടാഡ അറിയിച്ചു. ഉത്തര്‍പ്രദേശിലെ തന്നെ സീതാപൂര്‍ ജില്ലയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടംഗ അക്രമിസംഘം മാനഭംഗപ്പെടുത്തിയത്. വീടിനു സമീപത്ത് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോകവെയാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. പ്രതികള്‍ രണ്ടുപേരും ശിവ്പൂര്‍ സ്വദേശികളാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഉൗര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.