ചികിൽസയുടെ മറവിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിദ്ധൻ പിടിയിൽ. കുറ്റ്യാടി പേരാപുരം സ്വദേശി മുഹമ്മദിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറും ഇരുപത്തിയൊന്നും പ്രായമുള്ള സഹോദരിമാരെയാണ് ഇയാൾ പീഡിപ്പിച്ചത്.
മാറാരോഗം പിടിപ്പെട്ടവരെ ചികിൽസിച്ച് ഭേദമാക്കുമെന്ന് ഉറപ്പ് നൽകിയാണ് മുഹമ്മദ് രോഗികളെ വലയിലാക്കിയിരുന്നത്. ചികിൽസയ്ക്ക് പ്രതിഫലം വാങ്ങാറില്ല. സംഭാവനകൾ മാത്രം സ്വീകരിക്കും. സംഭാവനയായി ഒരാളിൽനിന്ന് രണ്ടരലക്ഷം രൂപവരെ കൈപ്പറ്റിയിട്ടുണ്ട്. ചികിൽസയ്ക്കെത്തുന്ന വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചശേഷമാണ് സ്ത്രീകളെ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നത്.
സമാനമായ തട്ടിപ്പുകളിൽ പ്രതിയായിട്ടുള്ള ഇയാള് ഇയാൾ മാസങ്ങളായി ഒളിവിലായിരുന്നു. പീഡനത്തിരയായ സഹോദരിമാരുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് മുഹമ്മദിനെ പൊലീസ് പിടികൂടിയത്.