കേസ് അന്വേഷണത്തിൽ കാലാനുസൃതമായി മാറ്റം വരുന്നത് പോലെതന്നെയാണ് പൊലീസുകാരുടെ കോപ്പിയടിയുടെ കാര്യവും. കോപ്പിയടിക്ക് പിടിക്കപ്പെടുന്ന ആദ്യ ഉദ്യോഗസ്ഥനല്ല സഫീർകരീം. 2015 മേയ് മാസം നടന്ന എംജി യൂണിവേഴ്സിറ്റിയുടെ എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചതിനാണ് തൃശൂർ റേഞ്ച് ഐജി ടി.ജെ.ജോസിനെ പിടികൂടിയത്. പരീക്ഷാഹാളിൽ തൂവാലയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് ഐ.ജി കോപ്പിയടിച്ചത്. കളമശേരി സെന്റ് പോള്‍സ് കൊളജിലായിരുന്നു സംഭവം. സംഭവം വിവാദമായതിനെ തുടർന്ന് ഐജിയെ ഡീബാര്‍ ചെയ്യുകയായിരുന്നു.
ഐജിയുടെ തൂവാലകോപ്പിയടിയിൽ നിന്നും രണ്ടുവർഷം കഴിഞ്ഞതോടെ കോപ്പിയടി ഹൈടെക്ക് ആയി. സിവിൽ സർവീസ് പരീക്ഷയ്ക്കിടയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരിം ബ്ലൂടൂത്ത് ഹെഡ്സെറ്റും, മിനിയേച്ചര്‍ ക്യാമറയും മൊബൈല്‍ ഫോണുമായാണ്. സുരക്ഷാ പരിശോധന വേളയില്‍ അതിവിദഗ്ധമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് കോപ്പിയടിക്കാനുള്ള ഉപകരണങ്ങള്‍ സഫീര്‍ കരീം പരീക്ഷാ ഹോളിലെത്തിച്ചത്. മറന്നു പോയെന്ന വ്യാജേന കയ്യില്‍ കരുതിയ ഫോണ്‍ സുരക്ഷ ഉദ്യോഗസ്ഥരെ ഏല്‍പിച്ച സഫീര്‍ സോക്സിനുള്ളില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിനിയേച്ചര്‍ ക്യാമറയും വയര്‍ലെസ് ഹെഡ്സെറ്റും ഒരു മൊബൈല്‍ ഫോണും പരീക്ഷാ ഹാളിലെത്തിച്ചു. ബ്ലൂടൂത്ത് വഴി ഭാര്യയാണ് ഉത്തരങ്ങൾ പറഞ്ഞു കൊടുത്തത്. ഹൈദരാബാദിലെ സിവില്‍ സർവീസ് പരീക്ഷാപരിശീലനം നൽകുന്ന സ്ഥാപനത്തിൽ അധ്യാപികയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ഭാര്യ ജോയ്സി ജോയി.