വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഭിഭാഷകൻ ഇരുപത്തിയേഴരലക്ഷം രൂപ തട്ടിയെടുത്ത കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്ന് പരാതിക്കാരി. പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് അഭിഭാഷകൻ പണം വാങ്ങിയതെന്ന് പത്തനംതിട്ട കാരയ്ക്കാട് സ്വദേശി ജോത്സന പറഞ്ഞു. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ജോത്സ്യന പറഞ്ഞു.
പലതവണയായാണ് അഭിഭാഷകൻ ഇരുപത്തിയേഴരലക്ഷം രൂപതട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായപ്പോൾ അഭിഭാഷകനെതിരെ ഡിജിപിക്ക് പരാതി നൽകി. 2014ൽ അഭിഭാഷകനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്് റജിസ്റ്റർ ചെയ്തു. എന്നാൽ അന്വേഷണത്തിനുതെളിവായി ചെങ്ങന്നൂർ എസ്ബിടിയിൽ നിന്ന് ശേഖരിച്ച രണ്ട് ചെക്കുകൾ പൊലീസ് മാറ്റി. അതിനു ശേഷം കേസിൽ നിന്നു പിന്മാറാൻ പൊലീസ് നിർബന്ധിച്ചതായി ജോത്സ്യന പറഞ്ഞു.
2015ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കു നൽകിയ പരായിൽ കേസ് ക്രൈംബ്രാഞ്ചനു വിട്ടു. തിരുവല്ലാ യൂണിറ്റിലെ സിഐക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിൽ അലംഭാവം കാട്ടിയതോടെ കൊല്ലം ക്രൈംബ്രാഞ്ച് എസ്പിക്കു പരാതി നൽകി. ഇതേ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് തെളിവ് നശിപ്പിച്ച വിഷയത്തിൽ കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലുംനൽകിയില്ല. അതിനു ശേഷം തനിക്കെതിരെ തെളിവില്ലാത്തിനാൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷൻ ഹൈക്കോടതിയെ സമീപിച്ചു. തട്ടിപ്പുകാരനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും അവർ പറഞ്ഞു.