പാലക്കാട് ചെർപ്പുളശ്ശേരി പോലീസിന്റെ രാത്രിക്കാല പരിശോധനക്കിടെ യുവാവിന്റെ അരയിൽ നിന്നും ലൈസൻസില്ലാത്ത തോക്കും തിരകളും കണ്ടെത്തി. പട്ടാമ്പി പുത്തൻവീട്ടിൽ സജീഷിനെയാണ് എസ്.ഐ ലിബിയും സംഘവും സാഹസികമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പാലക്കാട് ഭാഗത്തു നിന്നും അമിതവേഗതയിൽ വരികയായിരുന്ന ബൈക്ക്. പൊലീസ് കൈകാണിച്ചപ്പോൾ തിരികെ പോയ ബൈക്കിനെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ അരയിൽ നിന്ന് ഒളിപ്പിച്ചു വെച്ചിരുന്ന ലൈസൻസില്ലാത്ത തോക്ക് കണ്ടെത്തുകയായിരുന്നു.
തൃശൂർ സൗത്ത് പോലീസ് സ്റ്റേഷനിൽ പോലീസ് ചമഞ്ഞ് സ്വർണ്ണം തട്ടിയ കേസിലും. പട്ടാമ്പിയിലെ ഒൻപത് ക്രിമിനൽ കേസിലെ പ്രതി കൂടിയാണ് സജീഷ്. ഇയാളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.