പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ആനമങ്ങാട് സ്വദേശി അബ്ദുൾ കരീമിനാണ് പിടിയിലായത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ചെർപ്പുളശ്ശേരി സ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസുകാരിയുടെ മാലയാണ് കസ്തൂർബ വായനശാലക്ക് സമീപം റോഡിൽ വെച്ച് മോഷ്ടാവ് പൊട്ടിച്ചത്.
കുട്ടി നിലവിളിച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അബ്ദുൾ കരീമിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം കോടതിയിൽ ഹാരജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.