മാര്‍വല്‍ കോമിക്സ് സൂപ്പര്‍ ഹീറോ കഥാപാത്രം ബ്ലാക്ക് പാന്തര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. 2018ല്‍ തിയറ്ററുകളില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു. മാര്‍വല്‍ കോമിക്സിലെ സൂപ്പര്‍ ഹീറോ കഥപാത്രങ്ങളിലെ 18ാമത്തെ ചിത്രമാണ് ബ്ലാക്ക് പാന്തര്‍. 1921ലും 1977ലും ബ്ലാക്ക് പാന്തര്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷമുള്ള മികച്ച തിരിച്ച് വരവിനാണ് പുതിയ സിനിമ ശ്രമിക്കുന്നത്.
റയാന്‍ കൂഗ്ലറാണ് സംവിധാനം. ചാട്വിക് ബോസ്മാനാണ് ബ്ലാക്ക് പാന്തറായി വേഷമിടുന്നത്. മിന്നുന്ന ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. സിനിമയുടെ ട്രെയിലറിനെ ഹോളിവുഡ് ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. യൂട്യൂബ് ട്രെന്‍റില്‍ ഒന്നാം സ്ഥാനവും ബ്ലാക്ക് പാന്തര്‍ സ്വന്തമാക്കി കഴിഞ്ഞു. 2018 ഫെബ്രുവരി 16നാണ് സിനിമ തിയറ്ററുകളില്‍ എത്തുക.