മഴ മാറിനിന്നതോടെ കുട്ടനാട്ടില്‍ വെള്ളക്കെട്ട് ഒഴിഞ്ഞുതുടങ്ങി. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ ഗതാഗതം സാവധാനത്തിലാണ്. പുഞ്ചകൃഷിക്ക് ആവശ്യമായ പമ്പിങ് ആരംഭിക്കാത്തതാണ് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ കാരണം
പമ്പയാറ്റിലും മണിമലയാറിലും വെള്ളംപൊങ്ങിയതോടെയാണ് തോടുകളിലും പാടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നത്. മുട്ടാര്‍ കിടങ്ങറ, വേഴപ്ര തായങ്കരി, എടത്വ മങ്കോട്ടച്ചിറ റോഡുകളില്‍ ഇപ്പോഴും ജലനിരപ്പ് പൂര്‍ണാമയും മാറിയിട്ടില്ല. മുട്ടാറിലേക്കുള്ള വഴിയില്‍ ഗതാഗതം നിര്‍ത്തിവച്ചു. മങ്കൊമ്പ്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, വെളിയനാട്, തലവടി എന്നിവിടങ്ങളിലെല്ലാം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
ആലപ്പുഴ ചങ്ങനാശേരി റോഡില്‍ മാമ്പുഴക്കരി ജംക്ഷനിലാണ് ഏറ്റവും അധികം വെള്ളക്കെട്ടുള്ളത്. എ.സി.റോില്‍ പലഭാഗങ്ങളിലും വെള്ളംകെട്ടിനില്‍ക്കുന്നുണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചിട്ടില്ല. എടത്വ, തകഴി, വീയപുരം കൃഷിഭവന് കീഴില്‍വരുന്ന മിക്ക പാടത്തും വിളവെടുപ്പിന് തയ്യാറായ നെല്‍ച്ചെടികള്‍ കനത്ത മഴയില്‍ നിലംപറ്റി. രണ്ടാംകൃഷിക്ക് തയ്യാറെടുക്കുന്ന പാടങ്ങളിലും കനത്തമഴയെത്തുടര്‍ന്നുള്ള വെള്ളക്കെട്ട് പ്രതികൂലമായി മാറിയിട്ടുണ്ട്.