റോഡാകെ തോടായതോടെ കുട്ടനാട്ടില്‍ മീന്‍പിടിത്തമാണ് പ്രധാനഹോബി. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതോടെ പരല്‍മീന്‍ തേടി ഇറങ്ങുന്നവരില്‍ കുട്ടികളുമുണ്ട്.
കുട്ടനാട്ടിലെ പാടങ്ങള്‍ക്കിടയിലെ റോഡുകളില്‍ ഇപ്പോള്‍ ഇതാണ് പ്രധാന കാഴ്ച. റോഡിലെ മീന്‍പിടിത്തം. പള്ളത്തിയാണ് ബക്കറ്റ് നിറയ്ക്കുന്നത്. മറ്റ് പരല്‍മീനുകള്‍ വേറെയും കിട്ടും. മുട്ടാര്‍ ജംക്ഷനിലെ ഒാട്ടോ ഡ്രൈവര്‍മാരായ ബേബിച്ചനും ബാബുവും വണ്ടി ഒാടിക്കുന്ന അതേ വഴിയിലാണ് വലയെറിയുന്നത്
വെള്ളപ്പൊക്കം കാരണം സ്കൂളുകള്‍ക്ക് അവധിപ്രഖ്യാപിച്ചതോടെയാണ് അഞ്ചാം ക്ലാസുകാരായ ബെനയയും എയ്ഞ്ചലും മീന്‍ പിടിക്കാനിറങ്ങിയത്.
വെള്ളക്കെട്ടിന്റെ ദുരിതം പേറുമ്പോള്‍ തന്നെയാണ് രുചിക്കാനും അധികംകിട്ടിയാല്‍ നല്ലവിലയ്ക്ക് വില്‍ക്കാനുമുള്ള കുട്ടനാട്ടുകാരുടെ ഈ വലയേറ്.