കത്തുകള്‍ കാണാമറയത്തായ കാലത്ത് വീണ്ടും തപാല്‍ ദിനം. വാട്സാപിന്റെയും ഫെയ്‌സ് ബുക്കിന്റെയും വരവോടെ കത്തുകൾ കാണാമറയത്തായെങ്കിലും പഴയ ഇൻലൻഡ് സ്‌മരണകൾക്ക് ഇപ്പോഴും പുതുഗന്ധം. ചുവന്ന പെട്ടിയെ ഒാർക്കാനുള്ള ഈ ദിനത്തിൽ അതേ പേരിലിറങ്ങി ഇതിനോടകം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ കോട്ടയം സ്വദേശി പയസ് സ്കറിയായുടെ ഡോക്യുമെന്ററി.
സന്തോഷവും സങ്കടവും പ്രണയവും വിരഹവും സ്‌നേഹവും വിരോധവുമാക്കെ കൈമാറാൻ ഞാൻ വഹിച്ച പങ്കും എന്ന വഹിച്ചവരുടെ പങ്കും ചെറുതല്ല. നാട്ടിൽ സൈക്കിളിലായരുന്നെന്നു കരുതി സ്ഥിതി മോശമായിരുന്നു എന്ന് വിചാരിക്കണ്ട. മിക്ക ദിവസവും വിമാനയാത്രയും എനിക്കുണ്ടായിരുന്നു. അപ്പോൾ എന്റെ പേരും മാറും. എയർമെയിൽ. എത്രയോ ചരിത്ര സംഭവങ്ങളും സ്മാരകങ്ങളും മഹത് വ്യക്തികളും ചിത്രമായി സ്റ്റാംപ് എന്ന പേരിൽ എന്റെ മേൽ പതിഞ്ഞു.
കാലത്തിന്റെ മാറ്റം എന്നെയും പിന്നിലേക്കടിച്ചു. പഴയപോലെ സൈക്കിളിൽ ഞാൻ അത്ര സഞ്ചരിക്കാറില്ല.അതിനർഥം പുതുതലമുറവഹനങ്ങളിലേയ്ക്ക് ഞാൻ മാറി എന്നല്ല. വിദേശത്ത് പോയ കാലം മറന്നു. ആർക്കും ഇപ്പോൾ ഞാൻ അത്ര പ്രിയപ്പെട്ടവനല്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ കത്തെഴുതുന്നതൊക്കെ ഒരു പഴഞ്ചൻ ഏർപ്പാടായി മാറി. ഇതൊക്കെ ഒാർക്കുമ്പോൾ എന്റെ ഭൂതകാലം ഒാർത്ത് നെടു വീർപ്പിടുകയെ തരമുള്ളു. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള നാടാണ് എന്റെ രാജ്യമായ ഇന്ത്യ. ഒന്നരലക്ഷത്തിലേറെ പോസ്‌റ്റ് ഓഫിസുകളും അഞ്ചര ലക്ഷത്തിലധികം ജീവനക്കാരും. പോസ്റ്റോഫീസുകളിൽ 89% ഗ്രാമീണമേഖലയിലും 11% നഗരങ്ങളിലും. പറഞ്ഞിട്ടെന്തു കാര്യം കാലത്തിനനുരിച്ചുള്ള മാറ്റം ഉൾക്കൊണ്ടില്ല അതാണ് ഒരു പരിധിവരെ എന്റെ ദുർഗതയ്ക്ക് കാരണം.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ ഇപ്പോഴും ഒാർക്കുന്ന ചിലരൊക്കെയുണ്ട്. അവരെക്കുറിച്ചു പറയാതെ വയ്യ.
പയസ് സ്കറിയാ. എന്റെ ജീവിതം അഭ്രപാളിയിലെത്തിച്ചു. കത്തുകളുടെ ലോകം മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും കയ്യടക്കിയതോടെ കോലംകെട്ട തപാൽ ഒഫീസുകളുടെ ദുരവസ്ഥയാണ് അദ്ദേഹം പ്രമേയമാക്കിയത്. ആലപ്പുഴ ആർ ബ്ലോക്കിലെ തപാൽ ഒാഫീസിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒറ്റയ്ക്ക് ജോലി നോക്കുന്ന വി.പി. സീതാമണിയിലൂടെയാണ് എന്റെ കഥ പറഞ്ഞു പോകുന്നത്.
സിനിമയിലൊക്കെ ഒരു കാലത്ത് സ്ഥിരം കക്ഷിയായിരുന്നു ഞാൻ. ഇപ്പോൾ അത്രയ്ക്ക് റോളുന്നുമില്ല. എങ്കിലും ചിലരെങ്കിലും ഒാർക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സന്തോഷം. ഏതായാലും സമയം തീർന്നതിനാൽ ഇനിയും കൂടുതൽ നീട്ടുന്നില്ല.
കോട്ടയത്തു നിന്നും എനിയ്ക്കു ശബ്ദം നൽകിയ സ്റ്റാൻലിൻ ജോർജിനും ദൃശ്യങ്ങൾ പകർത്തിയ റെൻസി കുര്യാക്കോസിനുമൊപ്പം ചുവന്നപെട്ടിയ്ക്കുള്ളിലെ കത്ത്.