അപൂര്‍വശ്രേണിയില്‍പ്പെട്ട വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവുമായി കോട്ടയം ലേഡീസ് സര്‍ക്കിള്‍ 48. ഉല്‍സവ് 2017 എന്ന പേരില്‍ കൊച്ചിയിലെ അവന്യു സെന്‍റര്‍ ഹോട്ടലിലാണ് പ്രദര്‍ശനം. ഇന്നൊരുദിവസം മാത്രമുള്ള പ്രദര്‍ശനം ഗായിക റിമി ടോമി ഉദ്ഘാടനം ചെയ്തു.
ഡീപ് റെഡ്, കപാസ്, സംപ്രദ , ഇന്ദുറൂഖ് , അമ്പൂര്‍ , ജി 5 എക്സ്്ക്ലൂസീവ് , അമരോട്ട , ലോറോട്ട സില്‍വര്‍ തുടങ്ങി പ്രശസ്ത ഡിസൈനര്‍മാരുടെ ഏറ്റവും പുതിയ ഡിസൈനുകള്‍. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍. വളരെ വലിയവസ്ത്രശ്രേണിക്കൊപ്പമാണ് ആകര്‍ഷകമായ ആഭരണങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗായിക റിമിടോമിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനത്തില്‍നിന്നുള്ള വരുമാനം കോട്ടയം ലേഡീസ് സര്‍ക്കിള്‍ 48ന്‍റെ ആതുരസേവനങ്ങള്‍ക്കായാണ് ഉപയോഗിക്കുക. ഇന്ന് രാത്രി എട്ടുവരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.