ട്രാന്‍സ്്ജെന്‍ഡറുകള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ ക്ലിനിക്ക് കൊച്ചി സണ്‍ റൈസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അടക്കമുള്ള സൗകര്യങ്ങളാണ് ഐഡന്റിറ്റി എന്ന ക്ലിനിക്കില്‍ ഒരുക്കിയിരിക്കുന്നത്. അതിനൂതന ഹോര്‍മോണ്‍ ചികിത്സാകേന്ദ്രമായ സെഡാപിനോട് ചേര്‍ന്നാണ് ഐഡന്റിറ്റി ക്ലിനിക്കിന്റേയും പ്രവര്‍ത്തനം.
ട്രാന്‍സ്്ജെന്‍ഡറുകളെ കേരള സമൂഹം അംഗീകരിച്ചു തുടങ്ങിയെങ്കിലും ഇവര്‍ക്കുള്ള ചികിത്സ സംവിധാനങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യമേഖലകളില്‍ അപര്യാപ്തമാണ്. ബാംഗ്ലൂര്‍ ചെന്നൈ തുടങ്ങിയ സ്ഥലങ്ങള്‍ തന്നെയാണ് ഹോര്‍മോണ്‍ ചികിത്സയ്ക്ക് അടക്കം ഇവര്‍ ഇപ്പോഴും ആശ്രയിക്കുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ നേരിടുന്ന മുഴുവന്‍ ശാരീരിക വെല്ലുവിളികള്‍ക്കും കൃത്യമായ ചികിത്സ വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖലയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്ക് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
ഹോര്‍മോണ്‍ സംബന്ധമായ മുഴുവന്‍ രോഗങ്ങള്‍ക്കും ഒപ്പം പ്രമേഹം, പ്രമേഹപാദ രോഗങ്ങള്‍ എന്നിവയ്ക്കുള്ള നൂതന ചികിത്സാസംവിധാനങ്ങളോടെയാണ് എന്‍ഡോക്രൈന്‍ ഡയബറ്റിസ് ആന്‍ഡ് പൊഡിയാട്രി സെന്ററിന്റെ പ്രവര്‍ത്തനം.
ട്രാന്‍സ്ജെന്‍ഡേഴ്സ് കൂട്ടായ്മ ദ്വയയുടെ സെക്രട്ടറി രഞ്‍ജു രഞ്ജിമാരാണ് ഐഡന്റിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.