ആധുനിക യുഗത്തിലും മനുഷ്യരാണെന്ന അംഗീകാരത്തിനായി പോരാടുന്ന ഒരുപറ്റം ആളുകളെ കുറിച്ചുള്ള ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. കോഴിക്കോട് താമരശേരി സ്വദേശി വേണു നിര്‍മിച്ച ചിത്രം ട്രാൻസ്ജൻഡർ സമൂഹത്തിന്റെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്.
ആണും പെണ്ണുമായി മനുഷ്യനെ രണ്ടു കളങ്ങളിൽ തളച്ചപ്പോൾ ഇതിലൊന്നും ഉൾപ്പെടാൻ കഴിയാതെ പോയ പാവങ്ങൾ. വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും പുറം തള്ളപ്പെട്ട മനുഷ്യരുടെ പാലായനങ്ങളുടെ കഥയാണ് ഇരുട്ടിൽ നിൽക്കേണ്ടവരോയെന്ന ഡോക്യുമെന്ററി പറയുന്നത്. ട്രാൻസ്ജെൻഡറുകളുടെ സംരക്ഷണം കുടുംബങ്ങളിൽ നിന്നും തുടങ്ങണമെന്ന് ഡോക്യുമെന്ററി ഓർമ്മപ്പെടുത്തു. കൊച്ചി മെട്രോയിൽ ജോലി കിട്ടിയത് കൊണ്ടുമാത്രം കേരളം ട്രാൻസ്ജെൻഡർ സൗഹൃദമാകില്ലെന്ന് ഡോക്യുമെന്ററിയുടെ പ്രദർശനത്തിനെത്തിയ അക്കായി പത്മശാലി പറഞ്ഞു.
ചടങ്ങിനെത്തിയ ട്രാൻസ്ജെൻഡറുകളെല്ലാം ഉയര്‍ത്തിയത് ഇതേ ആവശ്യമായിരുന്നു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി ചന്ദ്രൻ , മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ ജോഷ്വാ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു