അവകാശ കൂട്ടായ്മകൾ സംഘടിപ്പിച്ച് സംസ്ഥനത്തെ സ്പെഷ്യൽ സ്കൂൾ അധ്യാപകരും മാനേജ്മെന്റും രക്ഷിതാക്കളും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എല്ലാ ജില്ലകളിലെയും കലക്ടറേറ്റുകൾക്ക് മുൻപിലാണ് കൂട്ടായ്മകൾ നടത്തുന്നത്. അടുത്തമാസം ഒന്നിന് സെക്രട്ടറിയേറ്റിന് മുൻപിൽ ഏകദിനസമരവും സംഘടിപ്പിക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നാണ് പ്രധാന ആവശ്യം. നൂറ് വിദ്യാർഥികളിൽ കൂടുതലുളള സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകി ഒന്നരവർഷം മുൻപിറക്കിയ ഉത്തരവും ഉടൻ നടപ്പിലാക്കണം. പതിനെട്ട് വയസ് കഴിഞ്ഞവർക്ക് സൗജന്യ തൊഴിൽ പരിശീലനവും പുനരധിവാസവും നൽകാനും സർക്കാർ തയ്യാാകണം. അധ്യാപർക്കും രക്ഷിതാക്കൾക്കുമൊപ്പം കുട്ടികളും അവകാശ കൂട്ടായ്മയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ കാസർകോട്്നിന്നാണ് പ്രതിഷേധ കൂട്ടായ്മകൾ ആരംഭിച്ചത്. വരുംദിവസങ്ങളിൽ മറ്റ് ജില്ലകളിലെ കലക്ടറേറ്റുകൾക്ക് മുൻപിലും കൂട്ടായ്കൾ സംഘടിപ്പിക്കും. സമാപനമായി സെക്രട്ടറിയേറ്റ് പടിക്കൽ എല്ലാവരും ഒത്തുചേരും.