ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന നിരവധി ആദിവാസികളാണ് ആറളം ഫാമിൽ താമസിക്കുന്നത്. പട്ടയം മാറ്റി കിട്ടാനും ജോലി ലഭിക്കാനും പെൻഷനുവേണ്ടിയുമെല്ലാം അനേകം അപേക്ഷകളാണ് സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത്.
ശശിയുടെ അഞ്ചംഗകുടുംബം രണ്ടുവർഷമായി ഈ കൂരയിൽ താമസിക്കാൻ തുടങ്ങിയിട്ട്. വന്യമൃഗശല്യത്തിൽനിന്ന് രക്ഷതേടിയാണ് അടക്കാത്തോടുനിന്ന് ആറളത്തെത്തിയത്. എന്നാൽ സർക്കാർ ഭൂമി അനുവദിച്ചതാകട്ടെ വനാതിർത്തിയോട് ചേർന്നും. വന്യമൃഗശല്യവും കുട്ടികളുടെ സ്കൂളിൽപോക്കും മുടങ്ങിയതോടെ അവിടം വിട്ടിറങ്ങി. അങ്ങനെയാണ് മറ്റൊരാൾ ഉപേക്ഷിച്ച്പോയ ഈ സ്ഥലത്ത് ശശി താമസം ആരംഭിക്കുന്നത്. ഇവിടേക്ക് പട്ടയം മാറ്റി അനുവദിക്കാത്തതിനാൽ വീടും ലഭിച്ചില്ല.
ജോലിക്ക്്വേണ്ടി നൽകിയ അപേക്ഷയും ഫയലിൽ ഉറങ്ങുകയാണ്. ഏഴുപത് വയസായ അമ്മയ്ക്ക് പെൻഷനുവേണ്ടി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാല്്വർഷമായി.