കോഴിക്കോട് നഗരത്തിലെ അറവ് മാലിന്യങ്ങൾ കടലിൽ തള്ളാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായി ആരോപണം.മാലിന്യ നീക്കത്തിന് കോർപ്പറേഷനിൽ നിന്നും കരാറെടുത്തയാൾ അധിക തുക വാങ്ങിയതോടെയാണ് ബീച്ച് കേന്ദ്രീകരിച്ചുള്ള സംഘം മാലിന്യം കടലിൽ തള്ളാൻ തുടങ്ങിയത്.
കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ കോഴിക്കടകളിലെ മാലിന്യങ്ങൾ ശേഖരിച്ച് സ്വന്തം നിലയ്ക്ക് സംസ്്കരിക്കാനാണ് കൊണ്ടോട്ടി സ്വദേശി കോർപ്പറേഷനുമായി കരാറുണ്ടാക്കിയിരിക്കുന്നത്. പല കാരണങ്ങൾ ചൂണ്ടികാണിച്ച് ഇത് ഏഴു രൂപയാക്കി വർധിപ്പിച്ചു. ഉൽസവസീസണുകളിൽ സർവീസ് നിർത്തിവച്ച് കച്ചവടക്കാരെ സമ്മർദത്തിലാക്കുന്നതും പതിവാണ്.
ഈ പ്രതിസന്ധി മുതലെടുത്താണ് പ്രാദേശിക സംഘങ്ങൾ മാലിന്യ നീക്കവുമായി രംഗത്ത് എത്തിയത്. ചെറിയ പ്ലാസ്റ്റിക് ചാക്കുകളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നതാണ് സംഘങ്ങളുടെ രീതി. ബീച്ചിലെ പഴയ കടൽ പാലത്തിന് സമീപം ഇത്തരം സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നു.