വടക്കാഞ്ചേരി എം.എൽ.എ അനില്‍ അക്കര അനിശ്ചിതകാല നിരാഹാര സമരത്തിൽ. തൃശൂരിലെ അടാട്ട് ഫാർമേഴ്സ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് സമരം. അഴിമതി ആരോപിച്ചാണ് കോൺഗ്രസ് നേതൃത്വത്തിലെ ഭരണ സമിതി സഹകരണ വകുപ്പ് പിരിച്ചുവിട്ടത്. ഈ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമെന്നാരോപിച്ചാണ് എം.എൽ.എയുടെ സമരം. തൃശൂർ കുന്നംകുളം പാതയിലെ മുതുവറ ജങ്ങ്ഷനിലാണ് ഇന്നലെ രാത്രി മുതൽ നിരാഹാരം കിടക്കുന്നത്. രാത്രിയിൽ ബാങ്ക് പ്രസിഡന്റ് എം.വി. രാജേന്ദ്രന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ജനൽ ചില്ലുകൾ തകർന്നു. സ്ഫോടക വസ്തു എറിഞ്ഞതാണെന്ന് കോൺഗ്രസ് ആരോപിച്ചു. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മരുമകനാണ് രാജേന്ദ്രൻ.

Advertisement