കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പില്‍ സഖ്യമോ സഹകരണമോ തല്‍ക്കാലം വേണ്ടെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി. മതേതര പാര്‍ട്ടികളുടെ സഹകരണമെന്ന നിലപാടുമായി മുന്നോട്ടുപോകുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. സമവായ നീക്കങ്ങളുടെ ഭാഗമായി പി.ബി. അംഗീകരിച്ച രേഖയും കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകളും ഉള്‍പ്പെടുത്തി പാര്‍ട്ടികോണ്‍ഗ്രസിനായുള്ള രാഷ്ട്രീയ പ്രമേയത്തിന്‍റെ രൂപരേഖ തയാറാക്കും.
Advertisement