നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര താരം ദിലീപിന് തൽക്കാലം ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിച്ച അങ്കമാലി കോടതി, ഇത് വിധി പറയാനായി മാറ്റി. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട ദിലീപിനെ ആലുവ പൊലീസ് ക്ലബിൽ അന്വേഷണ സംഘം ചോദ്യം ചെയ്തു
രാവിലെ പത്തു മണിയോടെയാണ് ദിലീപിനെ ആലുവ സബ് ജയിലിൽ നിന്ന് പൊലീസ് പുറത്തിറക്കിയത്. കനത്ത സുരക്ഷയിൽ അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വന്നിറങ്ങിയ ദിലീപിനെ കാത്തിരുന്നത് തടിച്ചു കൂടിയ നാട്ടുകാരുടെ കൂക്കിവിളികൾ.
കോടതിയിലെത്തിയ ഉടൻ പൊലീസിന്റെ കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് പരിഗണിച്ചു. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമായതിനാൽ ദിലീപിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് രണ്ടു ദിവസം കസ്റ്റഡിയിൽ വിട്ടു കൊണ്ടുള്ള ഉത്തരവെത്തി.പിന്നാലെ ദിലീപുമായി പൊലീസ് പുറത്തേക്ക്. പിന്നീടാണ് തുറന്ന കോടതിയിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
ഈ വാദങ്ങൾക്കുള്ള മറുപടി നാളെ സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി. കസ്റ്റഡി കാലാവധി തീരുന്ന 14 ന് ജാമ്യാപേക്ഷയിൽ വിധി പറയുമെന്നും കോടതി അറിയിച്ചു. ജാമ്യാപേക്ഷയിൽ കീഴ്ക്കോടതി വിധി പറയാത്ത സാഹചര്യത്തിൽ ദിലീപിന് ജാമ്യം തേടി മേൽക്കോടതികളെ പരിഗണിക്കാനുള്ള സാധ്യതകളും പരിമിതമാണ്.