ചൈനയുടെ ചാവു കടൽ എന്നറിയപ്പെടുന്ന യെങ്ഷെങ് ലവണ തടാകത്തിന്റെ നിറംമാറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഷാങ്സി പ്രവിശ്യയിലെ അത്ഭുത പ്രതിഭാസം കാണാൻ നൂറുകണക്കിനു വിനോദ സഞ്ചാരികളാണെത്തുന്നത്. ഈ തടാകത്തിലെ വെള്ളത്തിന് ഇപ്പോൾ പിങ്ക് നിറമാണ്. സോഡിയം സൾഫേറ്റ് ഏറ്റവും കൂടുതലുള്ള ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ തടാകമാണിത്.രണ്ടായി തിരിച്ചിരിക്കുന്ന ഈ ലവണ തടാകത്തിന്‍റെ ഒരു ഭാഗത്ത് പച്ചയും മറു ഭാഗത്ത് പിങ്കു നിറവുമാണിപ്പോൾ.
'ഡുനാലില്ല സലൈന’ എന്ന ആല്‍ഗയാണ് ഈ പ്രതിഭാസത്തിനു പിന്നില്‍. ഈ ആല്‍ഗകള്‍ പുറത്തുവിടുന്ന കെമിക്കലുകളുടെ സ്വാധീനമാണ് തടാകത്തിന്റെ നിറം മാറ്റത്തിനു പിന്നില്‍. കഴിഞ്ഞ വര്‍ഷവും തടാകത്തിന്റെ നിറം മാറിയിരുന്നു. അന്ന് കടുത്ത ചുവപ്പു നിറമായിരുന്നു. വടക്കൻ ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള യുൻചെൻ നഗരത്തിൽ സ്ഥിതി ഈ തടാകത്തിന്‍റെ വിസ്തീര്‍ണം 132 ചതുരശ്ര കിലോമീറ്ററാണ് . ചാവുകടലിന് സമാനമാണ് ഈ തടാകത്തിന്‍റെ ലവണാംശം. അതുകൊണ്ടു തന്നെ തടാകത്തില്‍ ഇറങ്ങുന്നവര്‍ മുങ്ങിപ്പോകില്ലെന്ന പ്രത്യേകതയുമുണ്ട്.
തടാകത്തിലെ ഈ നിറംമാറ്റ പ്രതിഭാസം 5കോടി വർഷങ്ങൾക്കു മുൻപുതന്നെ ആരംഭിച്ചതാണെന്നാണ് ഗവേഷകരുടെ നിഗമനം. ഏകദേശം 4,000 വർഷങ്ങൾക്കു മുൻപു തന്നെ മനുഷ്യർ ഈ തടാകം ഉപയോഗിച്ചു തുടങ്ങിയിരുന്നതായും പറയപ്പെടുന്നു. ഇപ്പോൾ ഈ തടാകത്തിലെ ഉപ്പ് വ്യാവസായിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.
കൂടുതൽ വാർത്തകൾ വായിക്കാം
Advertisement