വമ്പന്‍ ഓഫറുകളും അപ്രതീക്ഷിത സമ്മാനങ്ങളുമായി ദുബായ് നിവാസികളെ ആകര്‍ഷിക്കുകയാണ് ജൈടെക്സ് ഷോപ്പര്‍. ഐ ഫോണ്‍ എട്ട് ഉള്‍പെടെ ഏറ്റവും പുതിയ ഇലക്ട്രോണിക് ഉല്‍പന്നങ്ങളാണ് വ്യാപാരമേളയെ സമ്പന്നമാക്കുന്നത്.നൂതന സാങ്കേതിക വിദ്യകളുടെ വിസ്മയക്കാഴ്ചകള്‍ ഒരുക്കിയ ജൈടെക്സ് ഷോപ്പറില്‍ താരമായത് ഐഫോണ്‍8 തന്നെ. ആവശ്യക്കാരുടെ തള്ളിക്കയറ്റത്തില്‍ ആദ്യദിവസം തന്നെ മുഴുവന്‍ ഫോണുകളും വിറ്റുപോയി.
സാംസങിന്‍റെ ക്യു സ്മാര്‍ട്ട് ടിവിയും ദ് ഫ്രെയിം ടിവിയുമാണ് മറ്റൊരു ആകര്‍ഷണം. ഫോട്ടോ ഫ്രെയിമാണെന്ന് തോന്നുന്ന ഈ ടെലിവിഷന്‍ മനുഷ്യന്‍റെ സാന്നിധ്യമറിഞ്ഞ് പ്രവര്‍ത്തിക്കും.തീയറ്ററില്‍ ഇരുന്ന് സിനിമ കാണുന്നതിനെക്കാള്‍ വ്യക്തതയുള്ള ക്യൂ സ്മാര്‍ട്ട് ടിവിയാണ് മറ്റൊരു പുതുമ.സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ്, ടിവി, ക്യാമറ, സ്മാര്‍ട്ട് വാച്ച് തുടങ്ങി ജനങ്ങളെ മോഹിപ്പിക്കുന്ന ഏറ്റവും പുതിയ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍. മെമ്മറി കാര്‍ഡുകള്‍ മുതല്‍ യു.എച്ച്.ഡി. ടി.വികള്‍ വരെ ബണ്ടില്‍ ഓഫറുകള്‍. ചെറിയ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് വരെ കൈനിറയെ സമ്മാനങ്ങളാണ് നല്‍കുന്നത്.
ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന വാറ്റിനെ പേടിച്ച് നേരത്തെ തന്നെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുമുണ്ട്. ദുബായ് രാജ്യാന്തര കണ്‍വെഷന്‍ സെന്‍ററില്‍ നടക്കുന്ന ജൈടെക്സ് ഈമാസം 30 വരെ തുടരും.