അദ്ഭുത കാഴ്ചകളുടെ വര്‍ണ പ്രപഞ്ചമൊരുക്കി മിന്നിത്തിളങ്ങുകയാണ് ദുബായ് ഗാര്‍ഡന്‍ഗ്ലോ. നൂറു ഏക്കറില്‍പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തിളങ്ങുന്ന ഉദ്യാനം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു.
അദ്ഭുത കാഴ്ചകളുടെ വര്‍ണ പ്രപഞ്ചമൊരുക്കി മിന്നിത്തിളങ്ങുകയാണ് ദുബായ് ഗാര്‍ഡന്‍ഗ്ലോ. നൂറു ഏക്കറില്‍പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തിളങ്ങുന്ന ഉദ്യാനം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു.
കൌതുക കാഴ്ചകളുടെ പറുദീസയാണ് ഗാര്‍ഡന്‍ഗ്ലോ. നിറമുള്ള കാഴ്ചകള്‍രസകരമാക്കുന്ന സായാഹ്നം. സന്ദര്‍ശകരെ സ്വീകരിക്കുന്ന അണ്ടര്‍വാട്ടര്‍വേള്‍ഡ് ദൃശ്യസമ്പന്നം. വെള്ളത്തിനടിയിലെയും ഓളപ്പരപ്പിലേയും കൊടുംകാട്ടിലെയുമൊക്കെ കാഴ്ചകള്‍ഉദ്യാനത്തിന് കൂടുതല്‍തിളക്കം സമ്മാനിക്കുന്നു.
മയില്‍പീലി കവാടത്തിലൂടെ അകത്തുകടന്നാല്‍കാഴ്ചകളുടെ കലവറ. വേലിയില്‍പടര്‍ന്നുനില്‍ക്കുന്നത് ജ്വലിക്കുന്ന പൂക്കളും വള്ളിച്ചെടികളും. നിറമുള്ള ലോകമാണ് സന്ദര്‍ശകര്‍ക്കായി കളര്‍ഫുള്‍വേള്‍ഡില്‍കാഴ്ചവയ്ക്കുന്നത്. പറക്കാന്‍വെമ്പുന്ന ചിത്രശലങ്ങളുടെ സാന്നിധ്യത്തില്‍സന്തോഷത്തിന്‍റെ കഥപറയുന്ന കാട്ടുമരങ്ങള്‍.
വന്യമൃഗങ്ങളടക്കം ഉള്‍കാടിന്‍റെ ഭംഗി പുനഃസൃഷ്ടിക്കുന്ന മാജിക്കല്‍നൈറ്റ്. നിറവിന്യാസം സമ്മാനിക്കുന്ന ഡ്രാഗന്‍തുരങ്കമാണ് മറ്റൊരു ആകര്‍ഷണം. മനസിന്‍റെ കോണില്‍പതിഞ്ഞ ദൃശ്യങ്ങളെ ഫ്രെയിമിലാക്കിയിട്ടും മതിവരുന്നില്ല സന്ദര്‍ശകര്‍ക്ക്. ഷെയ്ഖ് മുഹമ്മദിന്‍റെ പ്രശസ്തമായ ത്രി ഫിങ്കര്‍സല്യൂട്ടും കാണികളെ കയ്യിലെടുത്തു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ദൃശ്യവിരുന്ന്.
പുനര്‍സംസ്കരിച്ച ഫാബ്രിക്സും ഒരു കോടി എല്‍ഇഡി ലൈറ്റുകളും ഉദ്യാനത്തില്‍നിറമുള്ള കാഴ്ചയൊരുക്കി. ഈ തിളക്കത്തിന് പിന്നില്‍500 കലാകാരന്മാരുടെ 100 ദിവസത്തെ അധ്വാനമുണ്ട്. ഹാഷ് ടാഡ് മൈ ദുബായ്, ഫ്ളവേഴ്സ് ഓഫ് അറേബ്യ, ദ് ഹാപ്പി ഫോറസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത പ്രമേയത്തിലൊരുക്കിയ ഉദ്യാനം പരിസ്ഥിതി സൌഹൃദ സന്ദേശം പകരുന്നു. ജനങ്ങളുടെ സന്തോഷത്തിനായി ഹാപ്പിനസ് സ്ട്രീറ്റും ഒരുക്കിയിട്ടുണ്ട്.
വൈദ്യുതി ലാഭിക്കുക, വന്യമൃഗങ്ങളെ സംരക്ഷിക്കുക, മാലിന്യം കുറയ്ക്കുക എന്ന സന്ദേശത്തിലൂന്നിയാണ് നിര്‍മിതി. ഇതോടൊപ്പം വിവിധ കാലഘട്ടത്തിലെ ദിനോസറുകളെ പഠനവിധേയമാക്കുന്ന പാര്‍ക്കും സഞ്ചാരികള്‍ക്ക് മുതല്‍കൂട്ടാണ്. മുട്ടവിരിയുന്നതു മുതലുള്ള ദിനോസറുകളുടെ ജീവിതകാലം ദിനോ ലാബില്‍കാണാനാകും.