മരുഭൂമിയിൽ ഐസുകൊണ്ടൊരു അദ്ഭുത ലോകം ഒരുക്കി വിസ്മയിപ്പിക്കുകയാണ് ദുബായ്. കൂറ്റൻ മഞ്ഞുപാളികളിൽ കൊത്തിയൊരുക്കിയിരിക്കുന്നത് ദുബായുടെ ഒരു കൊച്ചു പതിപ്പ് തന്നെയാണ്. മരുഭൂമിയിലെ തണുത്തുറഞ്ഞ ആ കാഴ്ചകളാകട്ടെ ഇനി
വിസ്മയ കാഴ്ചകളുടെ പറുദീസയായ ദുബായിലെ ഏറ്റവും പുതിയ ആകര്‍ണമാണ് ഐസ് പാര്‍ക്ക്. മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ഐസ് പാർക്ക് സബീല്‍ പാര്‍ക്കിലാണ് ഒരുക്കിയിരിക്കുന്നത്. 60 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഗാര്‍ഡന്‍ ഗ്ലോയിലെ മൂന്നാമത്തെ സീസണിൽ സന്ദർശകർക്കുള്ള സമ്മാനമാണ് ഐസ് പാർക്ക്.
കൂറ്റൻ മഞ്ഞുപാളികളിൽ സജ്ജമാക്കിയ ഐസ് പാര്‍ക്കിലെ താപനില മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസ്. ദുബായുടെ പൈതൃകവും ആഡംബരവുമെല്ലാം അടയാളങ്ങളുമെല്ലാം ഐസിലൊരുക്കിയത് സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചകളായി.
അകത്തെത്തുന്ന സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് രഥം. തേരില്‍ കയറിയൊരു സാങ്കല്‍പിക യാത്ര ചെയ്താല്‍ ഇരുവശവും ഇമ്പമാര്‍ന്ന കാഴ്ചകള്‍. ദുബായുടെ ആദ്യകാല അടയാളമായ ക്ലോക്ക് ടവറിന്‍റെ ബഹുവര്‍ണ കാഴ്ചകള്‍. വശങ്ങളിലായി ദിനോസറുകളും പെന്‍ഗ്വിനും ഒട്ടകങ്ങളും.
സ്മാര്‍ട്ട് ടണലിലൂടെ മുന്നോട്ടു നീങ്ങിയാല്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫ നമ്മെ വരവേല്‍ക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട എമിറേറ്റ്സ് എയര്‍ലൈന്‍. തൊട്ടടുത്തായി സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ് അല്‍ അറബ് തല ഉയര്‍ത്തി നില്‍ക്കുന്നു.
ജുമൈറ ബീച്ച് ഹോട്ടല്‍, എമിറേറ്റ്സ് എമിറേറ്റ്സ് ടവേഴ്സ് ഐസ് തുടങ്ങി പാര്‍ക്കിനകത്ത് ഒരു ഐസ് ദുബായ് സജ്ജമാക്കിയിരിക്കുകയാണ് സംഘാടകര്‍. യുഎഇയുടെ അഭിമാനസ്തംഭമായ ഷെയ്ഖ് സായിദ് മോസ്കും ഐസ് പാര്‍ക്കില്‍ ഇടംപിടിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് ഫലക് ഹോള്‍ഡിങ്സാണ് മരുഭൂമിയിലൊരു ഐസ് ലോകം യാഥാര്‍ഥ്യമാക്കിയത്.
വിസ്മയകരമായ ഈ ഹിമലോകമൊരുക്കാന്‍ അഞ്ചു ടൺ ക്രിസ്റ്റൽ ഐസ് വേണ്ടിവന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിദഗ്ധരായ 150 ശില്‍പികള്‍ രണ്ടുമാസമെടുത്താണ് ഐസ് പാര്‍ക്ക് ഒരുക്കിയത്.
കൌതുകങ്ങള്‍ ഉറഞ്ഞ കൊട്ടാരങ്ങള്‍ കണ്ട് കുളിര്‍മയോടെ ഉല്ലസിക്കണമെങ്കില്‍ 40 ദിര്‍ഹം നല്‍കേണ്ടിവരും