പാഴ് വസ്തുക്കളില്‍നിന്ന് ജീവന്‍തുടിക്കുന്ന ശില്‍പങ്ങള്‍ഒരുക്കുകയാണ് പ്രവാസിയായ സന്തോഷ്. ആഴ്ചകളുടെ കഠിനാധ്വാനത്തിനൊടുവി ന്തോഷിന്‍റെ കരവിരുതില്‍പിറവിയെടുക്കുന്നത് തികവുള്ള കലാസൃഷ്ടികള്‍.
മരത്തിന്‍റെ വേരുകളില്‍നിന്ന് പടര്‍ന്നുകയറുന്ന കരവിരുതുകളിലാണ് ഭാവനകള്‍പൂത്തുലയുന്നത്. പാഴ് വസ്തുക്കളും ഈ കൈകളില്‍പത്തരമാറ്റ് കാഴ്ചയാകുന്നു. വേരുകളും പാഴ് വസ്തുക്കളും വെറുതെ കളയാനുള്ളതല്ലെന്ന് തെളിയിക്കുകയാണ് കോട്ടയം കാനം സ്വദേശി പുതുപ്പറമ്പിൽ സന്തോഷ്.
ഒഴിവു സമയ വിനോദമായി വെറുമൊരു കൗതുകത്തിന് ആറു വർഷം മുന്‍പ് തുടങ്ങിയതാണ് ഈ ശില്‍പ നിര്‍മാണം. പിന്നീടത് ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍അബുദാബിയിലെ ഈ ബാച്ചിലര്‍റൂം ശില്‍പങ്ങളാല്‍സമ്പന്നമായി.
പായ്കപ്പൽ, ബോട്ട്, വിമാനം, ഇരുനില വീട് തുടങ്ങി ജീവിതത്തെ വ്യത്യസ്ത കോണുകളുമായി ബന്ധിപ്പിക്കുകയാണ് ഈ കലാകാരന്‍. അരയന്നകൂട്ടങ്ങള്‍, മൽസ്യങ്ങള്‍തുടങ്ങി ജീവന്‍തുടിക്കുന്ന ഒട്ടനവധി ശില്‍പങ്ങള്‍ആരെയും ആകര്‍ഷിക്കും.
ജോലി കഴിഞ്ഞു കിട്ടുന്ന സമയങ്ങളിൽ വേരുകളും പാഴ്വസ്തുക്കളും ശേഖരിക്കും. വാരാന്ത്യങ്ങളും അവിധി ദിനങ്ങളുമാണ് ശില്‍പനിര്‍മാണത്തിനായി നീക്കിവയ്ക്കുന്നത്. തന്‍റെ വിനോദമറിഞ്ഞ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പാഴ്വസ്തുക്കൾ സമ്മാനിക്കാറുണ്ടെന്ന സന്തോഷവും പങ്കുവച്ചു.
സ്‌കൂള്‍പഠന കാലത്ത് കളിമണ്‍ശിൽപങ്ങൾ ഉണ്ടാക്കിയായിരുന്നു തുടക്കം. ശില്‍പകലയില്‍സന്തോഷിന് ഗുരുക്കന്മാരില്ല. സ്വന്തം ആശയത്തിന് മേല്‍ഉളിയും കത്തിയും പ്രയോഗിക്കുമ്പോള്‍ജീവസുറ്റ ശില്‍പങ്ങളായി മാറുകയായിരുന്നു.
സന്തോഷിന്‍റെ ഓരോ ശില്‍പത്തിനും പറയാനുണ്ട് ഒരു പാട് കഥകള്‍. എന്നാല്‍പരിസ്ഥിതി സൌഹൃദത്തിന്‍റെയും പുനരുപയോഗത്തിന്‍റെയും പൊതു സന്ദേശവവും ഇവ കൈമാറുന്നു. കൂടുതല്‍ശില്‍പങ്ങള്‍നിര്‍മിച്ച് ജന്മനാട്ടില്‍പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് സന്തോഷ്.