ചതരുരംഗക്കളിയിൽ വിജയങ്ങള്‍വെട്ടിപ്പിടിക്കുന്ന കൊച്ചു മിടുക്കനെ പരിചയപ്പെടാം. ഒമാനില്‍ഏഴാം ക്ലാസ് വിദ്യാർഥിയായ ജിജോ സ്പെയിനില്‍നടന്ന അണ്ടര്‍16 ഓപ്പണ്‍ചെസിലെ ജേതാവാണ്.
കരുക്കളുടെ ലോകത്ത് വിസ്മയം തീർക്കുകയാണ് ജിജോ. ആറു വര്‍ഷത്തിനിടെ കളിച്ചത് ഇരുപത് രാജ്യാന്തര ടൂര്‍ണമെന്‍റുകള്‍. സെപ്റ്റംബറിലെ ഫിഡേ റേറ്റിങ് പ്രകാരം കേരളത്തിൽ അണ്ടർ 12 വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരന്‍. ഏറ്റവും ഒടുവില്‍ സ്പെയിനില്‍ നടന്ന അണ്ടര്‍ 16 ഓപ്പണ്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഈ തൃശൂര്‍കാരന്‍ കരുക്കള്‍ നീക്കിയത് വിജയത്തിലേക്ക്.
ആറാം വയിലാണ് ജിജോ ചതുരംഗ കളിയില്‍ ആകൃഷ്ടനായത്. കൂട്ടുകാരെല്ലാം കംപ്യൂട്ടര്‍ ഗെയിമിലും ടെലിവിഷന്‍ പരിപാടികളിലും പിടിമുറുക്കിയപ്പോള്‍ ചെസ് ബോര്‍ഡുമായിട്ടായിരുന്നു ജിജോയുടെ കൂട്ട്. കറുപ്പും വെളുപ്പും കരുക്കളുമായി ഏറ്റുമുട്ടിയും സമരസപ്പെട്ടും കാലം നീങ്ങിയപ്പോള്‍ ജിജോയിലെ പോരാട്ടവീര്യം കൂടി.
രാജ്യാന്തര തലത്തില്‍ കരുക്കള്‍ നീക്കിയത് ഒമ്പതാം വയസില്‍. അബുദാബി, ദോഹ, മസ്കറ്റ് എന്നിവിടങ്ങളില്‍ നടന്ന രാജ്യാന്തര ചെസ് മല്‍സരങ്ങളിലും മികവ് തെളിയിച്ചു. ഫിഡേ റേറ്റിങില്‍ 1970 പോയിന്‍റാണ് ഈ പന്ത്രണ്ടുകാരന്‍ നേടിയത്. 2200 പോയിന്‍റിലെത്തിയാൽ ലഭിക്കുന്ന കാൻഡിറ്റേറ്റ് മാസ്റ്റർ പാട്ടത്തിലാണ് ജിജോയുടെ കണ്ണ്. പിന്നീട് ഇന്‍റർനാഷനൽ മാസ്റ്റർ, ഗ്രാൻഡ് മാസ്റ്റർ കിരീടവും.
ഓപ്പൺ വിഭാഗത്തില്‍ കരുക്കള്‍ നീക്കാനാണ് ജിജോയ്ക്ക് കൂടുതൽ ഇഷ്ടം. കാരണം വിവിധ പ്രായക്കാരോട് ഏറ്റുമുട്ടുന്നതിലെ അനുഭവ സമ്പത്തിന് പുറമെ ഫിഡേ റേറ്റിങ്ങ് കൂട്ടാനുമാവും. ചെസ് രാജാക്കന്മാരായ ഗാരി കാസ്പറോവിനും വിശ്വനാഥൻ ആനന്ദിനുമൊപ്പം കരുക്കള്‍ നീക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു ഈ കൊച്ചുമിടുക്കന്‍.
തൃശൂര്‍ സ്വദേശിയായ അച്ഛന്‍ ജോയിയുടെയും അമ്മ രാഖിയുടെയും മസ്കറ്റിലെ വാദി കബീര്‍ സ്കൂളിന്‍റെയും പിന്തുണയും ജിജോയ്ക്ക് കരുത്ത് പകരുന്നു. മാസത്തിൽ ഒരു ക്ലാസിക്കൽ ടൂർണമെന്‍റ് വീതം കളിക്കാൻ അവസരം ലഭിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ കഴിയുമെന്നാണ് ഇവരുടെ
രാജ്യാന്തര പരിശീലനവും സ്ഥിരമായി സ്പോണ്‍സര്‍ഷിപ്പും ലഭിച്ചാല്‍ ഇന്ത്യയുടെ പുതിയ പ്രതീക്ഷയാകാന്‍ ജിജോയ്ക്ക് സാധിക്കും.