ബഹ്റൈനില്‍ പൂരപ്പറമ്പൊരുക്കി വാദ്യസംഗമം. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം വാദ്യകലാകാരന്മാര്‍ അണിനിരന്ന ഇരട്ടപ്പന്തി മേളമായിരുന്നു ഇത്തവണത്തെ പ്രധാന ആകര്‍ഷണം. മട്ടന്നൂര്‍ ശങ്കര്‍കുട്ടി മാരാറായിരുന്നു ഇത്തവണത്തെ മേളപ്രമാണി
കഴിഞ്ഞ വര്‍ഷത്തെ മേളോല്‍സവം വന്‍വിജയമായതോടെയാണ് ഇക്കുറി കൂടുതല്‍ ഗംഭീരമാക്കാന്‍ സംഘാടകരായ സോപാനം വാദ്യകലാസംഘം തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം പെരുവനം കുട്ടന്‍മാരാരായിരുന്നു മേളപ്രമാണി. ഇക്കുറി മട്ടന്നൂര്‍ ശങ്കര്‍കുട്ടിയെ മേളപ്രമാണിയാക്കി. ബഹ്റില്‍ ഇന്ത്യന്‍ സ്കൂളിലായിരുന്നു വാദ്യസംഗമത്തിന് വേദിയൊരുങ്ങിയത്. 188 കലാകാരന്മാര്‍ പങ്കെടുക്കുന്ന ഇരുപന്തിമേളമാണ് ഇത്തവണത്തെ വിസ്മയമൊരുക്കിയത്. ഇരുപന്തി മേളത്തിനായി 150 അടി നീളവും 15 അടി വീതിയുമുള്ള കൂറ്റന്‍ വേദിയൊരുക്കി. ശ്രീഹരി ചെറുതാഴത്തിന്‍റെ കേളികൊട്ടോടെയാണ് വാദ്യസംഗമത്തിന് തുടക്കമായത്.
മേളപ്രമാണി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയേയും കേരളത്തില്‍ നിന്നെത്തിയ വാദ്യകലാകാരന്മാരേയും വള്ളപ്പാട്ടിന്‍റെയും താലപ്പൊലിയുടേയും അകമ്പടിയോടെ സ്വീകരിച്ചു. വാദ്യസംഗമം 2017ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തിരികൊളുത്തി. ഉദ്ഘാടനത്തിന് ശേഷം അമ്പലപ്പുഴ വിജയകുമാറിന്‍റെ സോപാന സംഗീതം
തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും മക്കളായ ശ്രീരാജും ശ്രീകാന്തും ചേര്‍ന്നുള്ള തൃത്തായമ്പക. രണ്ടാംദിവസം ശ്രീഹരി ചെറുതാഴത്തിന്‍റെ തായമ്പകയോടെ തുടങ്ങി. തുടര്‍ന്ന് പൂരപ്രമാണി മച്ചാട് മണികണ്ഠന്‍റെ കൊമ്പുപറ്റ്... പനമണ്ണ മനോഹരന്‍റെ കുഴല്‍പ്പറ്റ് എന്നിവ നടന്നു. ബഹ്റൈനിലെ നൃത്താധ്യാപകരായ ഭരതശ്രീ രാധാകൃഷ്ണന്‍, ബബിത ചെട്ടിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 151 നര്‍ത്തകിമാര്‍ അവതരിപ്പിച്ച നാട്യാഞ്ജലി.
നൃത്ത്തിന് ശേഷമായിരുന്നു ഈവര്‍ഷത്തെ പ്രധാന ആകര്‍ഷണമായ ഇരുപന്തി മേളം. ഇന്ത്യ്ക് പുറത്ത് ആദ്യമായാണ് ഇത്രയേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന ഇരുപന്തിമേളം നടക്കുന്നത്. കേരളത്തില്‍ നിന്നെത്തിയവരും പ്രവാസികളായ വാദ്യകലാകാരന്മാരുമടക്കം 188 പേര്‍ പങ്കെടുത്തു. ശങ്കരീയം പത്മനാഭം എന്നിങ്ങനെ രണ്ടു പന്തികളായിത്തിരിഞ്ഞായിരുന്നു മേളം. ശഹ്കരീയം പന്തിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും പത്മനാഭത്തിന് കാഞ്‍ിലശേരി പത്മനാഭനും നേതൃത്വം വഹിച്ചു. മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശിവരാമന്‍, വെള്ളിനേഴി ആനന്ദ്, സന്തോ,് കൈലാസ്, കോങ്ങാട് വല്‍സന്‍ തുടങ്ങിയവാരിയുന്നു മേളത്തിലണി നിരന്ന പ്രധാനികള്‍.
ഏഴായിരത്തോളം കാണികളാണ് വാദ്യസംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. ബഹ്റൈനിലെ വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ സോപാനം വാദ്യകലാസംഘമാണ് വാദ്യസംഗമം സംഘടിപ്പിച്ചത്. പ്രവാസി കലാകാരന്മാര്‍ ഡിസംബറില്‍ കന്യാകുമാരി മുതല്‍ ഗുരുവായൂര്‍ വരെയുള്ള വിവിധ ഷേത്രങ്ങളില്‍ മേളാര്‍ച്ചനയും അവതരിപ്പിക്കും.