അറിവിന്‍റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയര്‍ത്തി മലയാള മനോരമയുടെ വിദ്യാരംഭം. ദുബായ് ക്രഡൻസ് സ്കൂളിൽ നടന്ന ചടങ്ങുകളില്‍ 252 കുരുന്നുകളാണ് ആദ്യക്ഷരം കുറിച്ചത്. മലയാളത്തിൻറെ സുപ്രഭാതത്തിൽ കുഞ്ഞു വിരലുകളിൽ ആദ്യക്ഷര സ്പർശം. കുഞ്ഞു നാവിൽ അറിവിൻറെ അമൃതം. അറിവിൻറെ സാഗരത്തിൽ നിന്ന് അക്ഷരങ്ങളുടെ പുണ്യം പകർന്നു നൽകി ഗുരുക്കൻമാർ. മലയാണ്മയെ തൊട്ടറിഞ്ഞ് കുഞ്ഞു വിരലുകൾ.
ചുണ്ടിൽ നിറഞ്ഞ ചിരിയോടെയും അതിലേറെ കൌതുകത്തോടെയുമാണ് ഓരോരുത്തരും അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ച വച്ചത്. എന്നാൽ എല്ലാവരും അങ്ങനെയായിരുന്നില്ല. കരഞ്ഞും പിണങ്ങിയും പ്രതിഷേധിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. 252 ഗുരുക്കൻമാരാണ് മലയാള മനോരമ ദുബായിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ ആദ്യക്ഷരം കുറിച്ചത്. മലയാളത്തിന്‍റെ മഹാ ചലച്ചിത്രകാരന്‍അടൂര്‍ഗോപാലകൃഷ്ണന്‍, മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റര്‍ജോസ് പനച്ചിപ്പുറം, റേഡിയോ മാംഗോ യുഎഇ കണ്ടൻറ് ഹെഡ് എസ് ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍.
ആറു മണിക്കാണ് വിദ്യാരംഭ ചടങ്ങുകള്‍തുടങ്ങിയതെങ്കിലും പുലര്‍ച്ചെ നാലര മുതല്‍മാതാപിതാക്കള്‍കുട്ടികളുമായി ഓഡിറ്റോറിയത്തിലെത്തി. ദുബായ് അൽ ഖൂസിലെ ക്രഡൻസ് സ്കൂളിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ. ആറു മണിയോടെ സ്കൂക്ഷ പരിസരം നിറഞ്ഞു കവിഞ്ഞു. ഇരുനൂറിലധിതം കുരുന്നുകളാണ് ആദ്യക്ഷരം കുറിച്ചത്. മക്കളുടെ വിദ്യാരംഭം എങ്ങനെ നടത്തുമെന്ന മാതാപിതാക്കളുടെ ആശങ്കയ്ക്കുള്ള ഉത്തരം കൂടിയാണ് മനോരമ സമ്മാനിച്ചത്
കേരളത്തില്‍നിന്ന് വിദ്യാരംഭ ചടങ്ങ് കടല്‍കടക്കുന്ന വലിയ കാര്യമാണെന്ന് ഗുരുവായെത്തിയ അടൂര്‍ഗോപാലകൃഷ്ണന്‍ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ സംസ്കാരവും പാരന്പര്യവുമായി പുതിയ തലമുറയെ അടുപ്പിക്കാന്‍വിദ്യാരംഭം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ മലയാളത്തോട് ചേർത്തു നിർത്തുകയാണ് വിദ്യാരംഭം എന്നും ഗുരുക്കൻമാഞ അഭിപ്രായപ്പെട്ടു. വിദ്യാരംഭം കുറിച്ച കുരുന്നുകൾക്കെല്ലാം മലയാള മനോരമയുടെ സമ്മാനവും സാക്ഷ്യപത്രവും ഉണ്ടായിരുന്നു.മലയാളത്തോടും മലയാളിത്തത്തോടും ഉള്ള പ്രവാസി മലയാളിയുടെ സ്നേഹത്തിന്‍റെ അടയാളക്കാഴ്ചകള്‍കൂടിയായിരുന്നു ദുബായിലെ വിദ്യാരംഭ ചടങ്ങുകള്‍.