ഫഹദിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും, െഷെന്‍ ടോം ചാക്കോയുടെ പ്രേതമുണ്ട് സൂക്ഷിക്കുക എന്നീ രണ്ട് ചിത്രങ്ങളാണ് ഇന്ന് തിയറ്ററുകളിലെത്തുന്നത്. പ്രമേയത്തിലെയും അവതരണത്തിലെയും പുതുമകൊണ്ട് ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രണ്ട് സിനിമയുടേയും അണിയറപ്രവര്‍ത്തകർ
ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറിലെത്തുന്ന ഫഹദ് ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. മഹേഷിന്റെ പ്രതികാരമെന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാടമൂടാണ് മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്.
മഹേഷിന്റെ പ്രതികാരത്തിലെ അതേ ടീം തന്നെയാണ് അണിയറയില്‍. സിനിമയെ മികവുറ്റതാക്കുന്ന ഘടകങ്ങള്‍ പലതാണ്്.ദിലീഷ് ഫഹദ് കൂട്ടുകെട്ട്.രാജീവ് രവിയുടെ ഫ്രെയിമുകള്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ ബിജിബാലിന്റെ ഈണം. കാസര്‍കോടിന്റെ ഗ്രാമഭംഗിയില്‍ അണിയിച്ചൊരുക്കിയ ലോ ബഡ്ജറ്റ് ചിത്രം കൂടിയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.
െഷെന്‍ ടോം ചാക്കോ നായകനാവുന്ന ഹൊറര്‍ കോമഡിയാണ് പ്രേതമുണ്ട് സൂക്ഷിക്കുക. 4 ആത്മാക്കളുണ്ടെന്ന് വിശ്വസിക്കുന്ന ഒരു ബംഗ്ളാവ് ഒഴിപ്പിക്കാനെത്തുന്ന ബാബു എന്ന ചെറുപ്പക്കാരനായാണ് െഷെന്‍.
മുഹമ്മദലിയും ഷാഫിര്‍ ഖാനും ചേര്‍ന്നാണ് സംവിധാനവും തിരക്കഥയും.ജാഫര്‍ ഇടുക്കി,ഇന്ദ്രന്‍സ്,ഹരീഷ് പേരടി കല്‍ഹാര തുടങ്ങി വന്‍താരനിരയുണ്ട് ചിത്രത്തില്‍.