കലാഭവൻ മണിയുടെ ഓർമയ്ക്കായി ചാലക്കുടിയിൽ ഓണക്കളി മത്സരം സംഘടിപ്പിച്ചു. ഫോക്‌ലോര്‍ അക്കാദമിയുടെ പുരസ്‌കാരം കലാഭവൻ മണിയുടെ ഭാര്യ നിമ്മി ഏറ്റുവാങ്ങി. പാട്ടും കളിയുമായി കലാഭവൻ മണി അരങ്ങുണർത്തിയ ചാലക്കുടി ബോയ്സ് സ്കൂൾ മൈതാനത്തായിരുന്നു ഓണക്കളി മൽസരം. ഫോക്‌ലോർ അക്കാദമിയാണ് ആർപ്പോ എന്ന പേരിൽ അഖില കേരളാ ഓണക്കളി മത്സരം ഒരുക്കിയത്. നടൻ ജയറാം ഓണക്കളി മത്സരം ഉദ്‌ഘാടനം ചെയ്തു.
സമഗ്ര സംഭാവനയ്ക്കുള്ള ഫോക്‌ലോർ അക്കാദമി യുടെ പുരസ്‌കാരം മരണാനന്തര ബഹുമതിയായി കലാഭവൻ മണിയ്ക്ക് സമ്മാനിച്ചു്. മണിയുടെ ഭാര്യ നിമ്മിയും മകള് ശ്രീലക്ഷ്മിയും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരതുക മണിയുടെ കുടുംബം കുടപ്പുഴയിലെ അനുഗ്രഹ സദനത്തിനു കൈമാറി.
കലാഭവൻ മണി സ്മാരകത്തിന് ബജറ്റിൽ അനുവദിച്ച 50 ലക്ഷത്തിനു പുറമേ 25 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് മന്തി എ.കെ. ബാലൻ പറഞ്ഞു. ചടങ്ങിൽ ഓണം കളി കലാകാരന്മാരെ ആദരിച്ചു.