നടൻ ദിലീപ് നടിയെ ആക്രമിച്ച കേസിൽപ്പെട്ട് ജയിലിലായതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസും വിവാദങ്ങളിൽ നിറഞ്ഞു. ചാലക്കുടിയിലെ മൾട്ടിപ്ലക്സ് തീയറ്ററായ ഡീസിനിമാസ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാരിന്റെ പുറമ്പോക്കിലാണെന്ന കണ്ടെത്തലാണ് വാർത്തകളിൽ നിറഞ്ഞത്. ഇൗ ഭൂമിയുടെ കൈവശാവകാശ രേഖ കാണിനില്ലെന്ന വാർത്തയും സംശയങ്ങൾക്ക് ആഴം കൂട്ടി.
കലാഭവൻ മണിയുമായി ചേർന്നാണ് ദിലീപ് ആദ്യം ഡിസിനിമാസ് നിർമിക്കാൻ ഉദ്ദേശിച്ചതെന്നും പിന്നീട് മണിയെ ഒതുക്കി ദിലീപ് ആ തീയറ്റർ സമുച്ചയം തന്റെ സ്വന്തം പേരിലാക്കുകയായിരുന്നുവെന്നും വാർത്തകൾ വന്നു. മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ട് എന്ന രീതിയിലും വാർത്തകൾ പുറത്തുവന്നു. അതിനിടയ്ക്കാണ് ഡി സിനിമാസിന്റെ ഉദ്‌ഘാടന ചടങ്ങിൽ കലാഭവൻ മണി പങ്കെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. മണിയെ പൂ നൽകി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.