സൂപ്പർ സ്പെഷ്യാലിറ്റികളും ട്രോമാകെയറുമില്ലാത്ത സംസ്ഥാനത്തെ ഏകജില്ലയാണ് വയനാട്. താമരശേരി ചുരം കയറാനുള്ള സർക്കാർ ഡോക്ടർമാരുടെ വൈമുഖ്യമാണ് ഒരു പ്രശ്നം. കടുത്ത നടപടികളിലേക്ക് കടക്കാൻ സർക്കാറിനും താത്പര്യമില്ല.
ഇത് പാപ്ലശ്ശേരി സ്വദേശി വിമല. ഹൃദയവാൽവിന് പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു കാർഡിയോളജിസ്റ്റിനെത്തേടി വയനാട് മുഴുവൻ അലഞ്ഞു. പക്ഷെ കാര്യമുണ്ടായില്ല. പിന്നെ നേരെ പുട്ടപർത്തിയിലേക്ക് പോയി ശസ്ത്രക്രിയ നടത്തി.
മികച്ച ചികിൽസ കിട്ടാൻ ജില്ല കടക്കേണ്ടി വന്ന ലക്ഷംപേരുകളിൽ ഒരാളാണ് വാസന്ത. ഒരു കാലത്ത് ലാബ് വരുമെന്ന വാഗ്ദാനം കേട്ട് കേട്ട് ജില്ല മടുത്തു. യുറോളജി, ന്യൂറോളജി, നെഫ്രോളജി, തുടങ്ങി ഒരു സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലും വിദഗ്ദരില്ല. ഇടയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും താൽക്കാലികമായി ചില സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ വന്നെങ്കിലും പിന്നീട് ഈ വരവും നിലച്ചു.