ഡി.വൈ.എഫ്.െഎയ്ക്ക് ഇനി ട്രാൻസ്ജൻഡർ യൂണിറ്റ് കമ്മിറ്റിയും. സംഘടനയുടെ ആദ്യ ട്രാൻസ്ജൻഡർ യൂണിറ്റ് കമ്മിറ്റി തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി. അവകാശ പോരാട്ടത്തിൽ ഇനി ഇവര്‍ തനിച്ചല്ല.ഡി വൈ എഫ് െഎയുടെ സമരകരുത്ത് ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ട്രാൻസ്ജെൻഡേഴ്സിന്റെ ആദ്യ യുവജന യൂണിറ്റ് തലസ്ഥാനത്ത് പ്രവർത്തനം തുടങ്ങുന്നത്.നേരത്തെ തന്നെ ഇവർക്ക് സംഘടനയിൽ അംഗത്വം നൽകിയിരുന്നെങ്കിലും ഇതാദ്യമായാണ് ട്രാൻസ്ജെൻഡേഴ്സിനെ ഡിവൈഎഫ്െഎ ഭാരവാഹികൾ ആക്കുന്നത്. ഡിവൈഎഫ്െഎ ജില്ലാ സെക്രട്ടറി െഎ സാജു അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രൂപീകരണത്തിലൂടെ ട്രാൻസ്ജെൻഡേഴ്സിനെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
Advertisement